ഫാഷിസ്റ്റുകള്‍ നീതിയുടെ വാതിലുകള്‍ കൊട്ടിയടച്ചുതുടങ്ങി -ഡോ. എം.കെ. മുനീര്‍

കോഴിക്കോട്: ഫാഷിസ്റ്റുകള്‍ രാജ്യത്ത് അധികാരത്തില്‍ വന്നതോടെ നീതിയുടെ വാതിലുകള്‍ ഓരോന്നായി കൊട്ടിയടച്ചുതുടങ്ങിയതായി സംസ്ഥാന പഞ്ചായത്ത് നീതി മന്ത്രി ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരന്‍െറ അവസാന അത്താണിയായ സുപ്രീംകോടതിയില്‍പോലും വര്‍ഗീയവത്കരണത്തിന്‍െറ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ഇനി പാഠപുസ്തകങ്ങള്‍ മുതല്‍ ഓരോ മേഖലയും ഇവരുടെ അജണ്ടകളുമായി കടന്നുവരുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ്കോയ തങ്ങള്‍ ഇഫ്താര്‍ സന്ദേശം നല്‍കി. മുസ്തഫ മുണ്ടുപാറ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, എസ്.വി. മുഹമ്മദലി, നാസര്‍ ഫൈസി കൂടത്തായി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എം.പി. കടുങ്ങല്ലൂര്‍, കെ.പി. കോയ, എന്‍ജിനീയര്‍ മാമുക്കോയ ഹാജി, ഇബ്രാഹിം ഹാജി തിരുവള്ളൂര്‍ (മസ്കത്ത്), അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ (അജ്മാന്‍), ലത്തീഫ് ഫൈസി തിരുവള്ളൂര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.