തിരുവനന്തപുരം: ഹയ൪സെക്കൻഡറി സ്കൂളുകളിലെ പഠനം അഞ്ചുദിവസമാക്കിയ നടപടിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമസഭയിൽ അറിയിച്ചു. പ്ളസ് വൺ പ്രവേശം ആഗ്രഹിക്കുന്നവ൪ക്കെല്ലാം പഠിക്കാൻ അവസരം ഉറപ്പാക്കും. പ്രതിപക്ഷത്തിൻെറ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. സ൪ക്കാറിൻെറ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. മന്ത്രി പി.കെ. അബ്ദുറബ്ബ് മറുപടി പറയവെ പ്രതിപക്ഷം ബഹളംവെച്ചതിനെ തുട൪ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്.
വിദഗ്ധസമിതിയുടെ പഠനത്തിൻെറ അടിസ്ഥാനത്തിലാണ് പഠനസമയത്തിൽ മാറ്റം വരുത്തിയത്. സമയമാറ്റം വിദ്യാ൪ഥികൾക്ക് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതി പരിശോധിക്കും. ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തും. ടൈംടേബ്ൾ മാറ്റം സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെടുന്നതല്ളെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് പുന$പരിശോധിക്കുന്നത്. പ്ളസ് വണിൽ അധിക സീറ്റുകൾ അനുവദിക്കാൻ സ൪ക്കാ൪ നടപടി തുടങ്ങിയിരുന്നു. കോടതി ഇടപെടൽ മൂലം ഇതിന് ചില്ലറ തടസ്സങ്ങൾ ഉണ്ടായി. നേരത്തേ ഹയ൪സെക്കൻഡറിയില്ലാത്ത പഞ്ചായത്തുകളിൽ സ്കൂളുകൾ അനുവദിക്കാൻ ശ്രമം തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടായി. നിലവിൽ ഹയ൪സെക്കൻഡറിയില്ലാത്ത 148 പഞ്ചായത്തുകളിൽ ഭൂരിഭാഗവും കോട്ടയം മുതൽ തെക്കോട്ടാണ്. എറണാകുളം മുതൽ വടക്കോട്ട് 28 പഞ്ചായത്തുകളേയുള്ളൂ. എന്നാൽ, സീറ്റിൻെറ കുറവ് എറണാകുളം മുതൽ വടക്കോട്ടാണ്.
ഇത് പരിഹരിക്കാൻ ചില നടപടി സ്വീകരിച്ചെങ്കിലും കോടതി അത് സ്റ്റേചെയ്തു. തുട൪ന്നാണ് 20 ശതമാനം അധികം സീറ്റ് അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. പാഠപുസ്തകങ്ങളിൽ 90 ശതമാനവും വിതരണം ചെയ്തുകഴിഞ്ഞു. എവിടെയെങ്കിലും വീഴ്ചയുണ്ടെങ്കിൽ അത് ഉടൻ പൂ൪ത്തിയാക്കും. ഒരുദിവസം പുസ്തകം വൈകിയതിനെ വിമ൪ശിക്കുന്നവ൪ മൂന്നാം ടേമിലും പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിച്ച നാടാണിതെന്ന് മറക്കരുത്. എന്തായാലും ഇക്കുറി പാഠപുസ്തകം വൈകില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹയ൪സെക്കൻഡറിയിൽ പുതിയ സ്കൂളും ബാച്ചും അനുവദിക്കുമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. ഈമാസം 31നകം സ്കൂളുകളിലെയും ഹയ൪സെക്കൻഡറിയിലെയും എല്ലാ പുസ്തകങ്ങളും വിതരണം ചെയ്യും. പ്ളസ് വണിൻെറ നാലുലക്ഷം പാഠപുസ്തകങ്ങളാണ് ഇനി വിതരണം ചെയ്യാനുള്ളത്.
പ്ളസ് ടുവിൻേറത് രണ്ടാഴ്ചക്കകം വിതരണം പൂ൪ത്തിയാക്കും. ലബ്ബകമ്മിറ്റി ശിപാ൪ശപ്രകാരമാണ് ഹയ൪സെക്കൻഡറിയിൽ പുതിയ ടൈംടേബ്ൾ കൊണ്ടുവന്നത്. എല്ലാവരുമായി ഇക്കാര്യത്തിൽ മുമ്പ് ച൪ച്ച നടത്തിയിരുന്നു. സ൪ക്കാ൪ സ്കൂളുകളിൽ 90 ശതമാനത്തിലും ടോയ്ലറ്റുകളും മറ്റു സൗകര്യങ്ങളുമുണ്ട്. എയ്ഡഡിലാണ് കുറവ്. പ്രിൻസിപ്പൽമാരുടെ ഒഴിവുകൾ ഉടൻ നികത്തും. സ്കൂൾ യൂനിഫോം വിതരണം ഉടൻ പൂ൪ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കച്ചവടക്കണ്ണോടെ വിദ്യാഭ്യാസ മേഖലയെ നോക്കിക്കാണുന്നതാണ് ഈ പ്രശ്നങ്ങൾക്ക് കാരണമെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ ഇ.കെ. വിജയൻ ആരോപിച്ചു. 20ലേറെ പാഠപുസ്കങ്ങൾ അച്ചടിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. എട്ടു സ൪ക്കാ൪ പ്രസുകൾ ഉണ്ടായിട്ടും സ്വകാര്യപ്രസുകളിലാണ് ഇവ അച്ചടിക്കുന്നത്. അൺ എയ്ഡഡ്, ഗൈഡ് ലോബികൾക്ക് വേണ്ടിയാണ് ഈ അട്ടിമറി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ അരാജകത്വമാണെന്ന് ഇറങ്ങിപ്പോക്കിന് മുമ്പ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. സ൪വകലാശാലകളിൽ അഴിമതിക്കാരെയും യോഗ്യതയില്ലാത്തവരെയുമാണ് നിയമിക്കുന്നത്. സ്വാശ്രയവിദ്യാഭ്യാസ കച്ചവടക്കാ൪ക്ക് എങ്ങനെയും മേഞ്ഞുനടക്കാം. 20 ശതമാനം സീറ്റുകൾ വ൪ധിപ്പിച്ചാലും 30,000 പേ൪ക്ക് മാത്രമേ പ്രവേശം ലഭിക്കുകയുള്ളൂ. ഹയ൪സെക്കൻഡറി സ്കൂളുകളിലെ പ്രവൃത്തി സമയം പുന$ക്രമീകരിച്ചുള്ള പുതിയ ടൈംടേബ്ൾ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാക്കും. ആ൪ക്കുവേണ്ടിയാണ് അൽപദൃഷ്ടികളായവ൪ ഈ തുഗ്ളക്ക് പരിഷ്കാരങ്ങൾ നടത്തുന്നതെന്നും വി.എസ് ചോദിച്ചു. സി. ദിവാകരൻ, മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രൻ എന്നിവരും പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.