കോഴിക്കോട്: പ്ളസ്ടു ഇല്ലാത്ത പഞ്ചായത്തുകളിൽ പുതിയ സ്കൂളുകൾ അനുവദിച്ചാൽപോലും മലബാറിൻെറ പ്രതിസന്ധി പരിഹരിക്കാനാവില്ളെന്ന് നാഷനൽ സെക്കുല൪ കോൺഫറൻസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.ടി.എ റഹീം പ്രസ്താവനയിൽ പറഞ്ഞു. മലബാറിലെ അഞ്ച് ജില്ലകൾക്കുംകൂടി 16 സ്കൂളുകൾ മാത്രമാണ് ഇങ്ങനെ ലഭിക്കുക. പാലക്കാട് -6, മലപ്പുറം -2, കോഴിക്കോട് -3, വയനാട് -1, കണ്ണൂ൪ -3, കാസ൪കോട് -1 എന്നീ ക്രമത്തിലാണ് പ്ളസ് ടു സ്കൂളുകൾ ഇല്ലാത്ത പഞ്ചായത്തുകൾ ഉള്ളത്. ഓരോ വ൪ഷവും 10 ശതമാനം സീറ്റു വ൪ധന നൽകിയിരുന്നത് ലബ്ബാ കമ്മിറ്റി റിപ്പോ൪ട്ടിൻെറ പേരിൽ നേരത്തേതന്നെ സ൪ക്കാ൪ അവസാനിപ്പിച്ചതായും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.