സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധന: ചര്‍ച്ചയില്‍ ധാരണയായില്ല

തിരുവനന്തപുരം: മെഡിക്കൽ ഫീസ് വ൪ധനയുമായി ബന്ധപ്പെട്ട് മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷനുമായി നടന്ന സെക്രട്ടറി തല ച൪ച്ച തീരുമാനമാകാതെ പിരിഞ്ഞു. പ്രിവിലേജ് സീറ്റുകളിലെങ്കിലും ഫീസ് വ൪ധന വരുത്തണമെന്നായിരുന്നു മാനേജ്മെൻറുകളുടെ ആവശ്യം. ഇത് അംഗീകരിക്കാനാകില്ളെന്ന് സ൪ക്കാ൪ പറഞ്ഞാണ് തീരുമാനമാകാത്തതിന് കാരണം. പ്രരീക്ഷയുമായി സുപ്രീംകോടതി വിധി ചൊവ്വാഴ്ച വന്ന ശേഷം വീണ്ടും ച൪ച്ച നടത്തും.
സ്വാശ്രയ കോളജുകളിലെ സ൪ക്കാ൪ സീറ്റിൽ ഇനിയും പ്രവേശമായിട്ടില്ല. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മെഡിക്കൽ മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി വേണുഗോപാൽ, ആക്ടിങ് പ്രസിഡൻറ് അബ്ദുൽ അസീസ് തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.