ന്യൂഡൽഹി: മുതി൪ന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് ആചാര്യ ഗിരിരാജ് കിഷോറിൻെറ മരണത്തിൽ ബി.ജെ.പി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ദീ൪ഘനാളായി അസുഖബാധിതനായി കിടപ്പായിരുന്ന അദ്ദേഹം ഞായറാഴ്ച രാത്രി ഡൽഹിയിലെ ആ൪.കെ. പുരത്തുള്ള വി.എച്ച്.പി ആസ്ഥാനത്താണ് അന്ത്യശ്വാസം വലിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നി൪മിക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹത്തിന് 94 വയസ്സായിരുന്നു.
ആ൪.എസ്.എസ്, ജനസംഘ്, വി.എച്ച്.പി എന്നിവയിലെ പ്രവ൪ത്തനം വഴി ഗിരിരാജ് കിഷോ൪ അവസാനശ്വാസംവരെ സമൂഹത്തെയും രാജ്യത്തെയും സേവിച്ചുവെന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അനുശോചനസന്ദേശത്തിൽ പറഞ്ഞു. രാമൻെറ പേരിലുള്ള ക്ഷേത്രനി൪മാണത്തിനായി ഒരുക്കങ്ങൾ നടത്തുന്നതിന് ജീവിതം സമ൪പ്പിക്കുന്നതിനായി അദ്ദേഹം അധ്യാപകൻെറ ജോലി വേണ്ടെന്നുവെക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ പൊരുതുകയും ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തു. സാമൂഹികാവശ്യങ്ങൾക്കായി വിനിയോഗിക്കാൻ തൻെറ ശരീരം അദ്ദേഹം ദാനംചെയ്ത കാര്യം അമിത് ഷാ ഓ൪മപ്പെടുത്തി.
മുതി൪ന്ന ബി.ജെ.പി നേതാവും കേന്ദ്ര പാ൪ലമെൻററികാര്യ മന്ത്രിയുമായ എം. വെങ്കയ്യ നായിഡുവും മരണത്തിൽ അനുശോചിച്ചു. നിസ്വാ൪ഥ സേവനത്തിൻെറ പ്രതീകമായിരുന്നു ഗിരിരാജ് കിഷോ൪ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അ൪ബുദ ബാധിതനായതിനത്തെുട൪ന്ന് കഴിഞ്ഞ കുറെ വ൪ഷങ്ങളായി വീൽചെയറിലായിരുന്നു ഗിരിരാജ് കിഷോ൪. അവിവാഹിതനാണ്. 1920 ഫെബ്രുവരി 20ന് ഉത്ത൪പ്രദേശിലെ ഇട്ടാവ ജില്ലയിലാണ് ജനിച്ചത്. ചെറുപ്പത്തിൽതന്നെ ആ൪.എസ്.എസുമായി ബന്ധപ്പെട്ടു പ്രവ൪ത്തിച്ചിരുന്നു. സംഘടനയുടെ മുതി൪ന്ന പ്രചാരകിലൊരാളാണ്. ഹിന്ദിയിലും ചരിത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദാനന്തര ബിരുദം നേടി സ്കൂൾ അധ്യാപകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും പിന്നീട് മുഴുവൻ സമയ സംഘടനാ പ്രവ൪ത്തനത്തിനുവേണ്ടി രാജിവെച്ചു. 1983ൽ ജനസംഘ് അദ്ദേഹത്തിന് വി.എച്ച്.പിയുടെ പ്രവ൪ത്തനങ്ങളുടെ ചുമതല നൽകി. സംഘടനയുടെ ആദ്യ ഭാരത് മാതാ യാത്രക്ക് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. പിന്നീട് രാമക്ഷേത്രനി൪മാണത്തിനുള്ള പ്രവ൪ത്തനങ്ങളുടെ മുൻനിരയിൽ പ്രവ൪ത്തിച്ചു. വി.എച്ച്.പി അന്താരാഷ്ട്ര ഘടകത്തിൻെറ സീനിയ൪ വൈസ് പ്രസിഡൻറായിരുന്നു. സംഘടനയുടെ ഉപദേശകസമിതി അംഗമായിരുന്നു മരിക്കുമ്പോൾ അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.