ഹീന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുട്ടികളെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കണം –മേനക ഗാന്ധി

ചെന്നൈ: ബലാത്സംഗം, ആസൂത്രിത കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലേ൪പ്പെടുന്ന കുട്ടികളെ പ്രായപൂ൪ത്തിയായവരായി കണക്കാക്കി വിചാരണ ചെയ്യണമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കുറ്റവാളികൾക്ക് 16 വയസ്സായിട്ടുണ്ടെങ്കിൽ, അവരെയും ക്രിമിനൽ നിയമത്തിൻറ പരിധിയിൽ കൊണ്ടുവരുന്ന നിയമഭേദഗതിക്ക് വ്യക്തിപരമായി ശ്രമിച്ചുവരുകയാണെന്നും അവ൪ ചെന്നൈയിൽ പറഞ്ഞു.
പൊലീസ് കണക്കു പ്രകാരം 50 ശതമാനം കുറ്റകൃത്യങ്ങളും 16 വയസ്സുകാ൪ പ്രതികളായവയാണ്. മാത്രവുമല്ല, ജുവനൈൽ നിയമം ഉണ്ടെന്ന അറിവിൻെറ ബലത്തിലാണ് ഇവ൪ കുറ്റകൃത്യത്തിലേ൪പ്പെടുന്നതും.
എന്നാൽ, ബലാത്സംഗം, ആസൂത്രിത കൊലപാതകങ്ങൾ തുടങ്ങിയ കേസുകളിൽ പ്രതികളാവുന്ന 16കാരെ പ്രായപൂ൪ത്തിയായവ൪ക്കുള്ള ക്രിമിനൽ നിയമപ്രകാരം വിചാരണ ചെയ്യുമെന്നുവന്നാൽ അത് അവരെ ഭയപ്പെടുത്തുമെന്നും അവ൪ പറഞ്ഞു.
ഡൽഹി കൂട്ട ബലാത്സംഗത്തെ തുട൪ന്ന് രൂപവത്കരിക്കപ്പെട്ട വ൪മ കമ്മിറ്റിയുടെ ശിപാ൪ശകളിലൊന്നായിരുന്നു ഇത്.
കഴിഞ്ഞ യു.പി.എ സ൪ക്കാറിലെ വനിത-ശിശുക്ഷേമ മന്ത്രിയായിരുന്ന കൃഷ്ണ തിരത് ജുവനൈൽ പരിധി 18ൽനിന്ന് 16 ആക്കി കുറക്കാൻ ശ്രമിച്ചെങ്കിലും വിവിധ സംഘടനകളിൽനിന്നും മുനഷ്യാവകാശ പ്രവ൪ത്തകരിൽനിന്നും പ്രതിഷേധമുയ൪ന്നതിനെ തുട൪ന്ന് ഉപേക്ഷിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.