ന്യൂഡൽഹി: നാടിൻെറ മൂല്യങ്ങളും സംസ്കാരങ്ങളും അടയാളപ്പെടുത്തിയ ചിത്രങ്ങളുടെ കരുതിവെപ്പിനായി കേരളത്തിൽ ഫിലിം ആ൪ക്കൈവ്സ് തുടങ്ങാൻ കേന്ദ്രാനുമതി. മലയാള സിനിമാ മേഖല നവീകരിക്കാൻ രൂപവത്കരിച്ച പ്രത്യേക സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര വാ൪ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് ഇതുസംബന്ധിച്ച ഉറപ്പു നൽകിയത്. മലയാള സിനിമയുടെ ഗുണകരമായ മാറ്റങ്ങൾക്കായി അടൂ൪ ഗോപാലകൃഷ്ണൻ അധ്യക്ഷനായ സമിതി തയാറാക്കിയ ശിപാ൪ശകൾ മന്ത്രിയുമായി പങ്കുവെച്ചതായും ആ൪ക്കൈവ്സിന് 50 കോടി രൂപ കേന്ദ്രസഹായം ആവശ്യപ്പെട്ടതായും മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് ചലച്ചിത്രോത്സവ കോംപ്ളക്സ് ഉൾപ്പെടെയുള്ള പദ്ധതികൾക്കും കേന്ദ്രസഹായം തേടിയിട്ടുണ്ട്. സിനിമാ മേഖലയിലെ ആറു സംഘടനകളുടെയും പ്രതിനിധികളുമായി കൂടിയാലോചന നടത്തി സിനിമാ വ്യവസായത്തിൻെറ വള൪ച്ചക്കുതകുന്ന പരസ്പര സഹകരണം സമിതി ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
1958ലെ സിനിമാ റെഗുലേഷൻ നിയമം പരിഷ്കരിക്കുക എന്നതാണ് സമിതി മുന്നോട്ടുവെച്ച മുഖ്യ നി൪ദേശങ്ങളിലൊന്ന്. തിയറ്ററുകളിൽ ഇ-ടിക്കറ്റ് ഏ൪പ്പെടുത്തുക വഴി നികുതി ചോ൪ച്ച തടയാനും നി൪മാതാക്കൾക്ക് കൃത്യമായ ലാഭവിഹിതം കിട്ടാനും അവസരമുണ്ടാക്കും.
അവാ൪ഡിന് പരിഗണിക്കുന്ന സിനിമകളുടെ എണ്ണത്തിൽ കുറവു വരുത്തും. പ്രാഥമിക തെരഞ്ഞെടുപ്പിൽ യോഗ്യമായ സിനിമകൾ മാത്രമാവും ജൂറി വിലയിരുത്തുക. അവാ൪ഡ് തുക കൂട്ടാനും ശിപാ൪ശയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.