ന്യൂഡൽഹി: ലക്ഷ്യംവെച്ചതിനെക്കാൾ കുറഞ്ഞ അളവിൽ പ്രകൃതിവാതകം ഉൽപാദിപ്പിച്ചതിൻെറ പേരിൽ കേന്ദ്രസ൪ക്കാ൪ റിലയൻസ് ഇൻഡസ്ട്രീസിനുമേൽ 57 കോടി 90 ലക്ഷം ഡോള൪ അധിക പിഴ ചുമത്തിയതായി കേന്ദ്ര എണ്ണമന്ത്രി ധ൪മേന്ദ്ര പ്രധാൻ ലോക്സഭയെ അറിയിച്ചു. ഇതോടെ 2010 ഏപ്രിൽ ഒന്നിന് തുടങ്ങിയ നാല് സാമ്പത്തിക വ൪ഷങ്ങളിൽ ലക്ഷ്യം കൈവരിക്കാത്തതിൻെറ പേരിൽ റിലയൻസിനുമേൽ ചുമത്തിയ മൊത്തം പിഴ 237 കോടി അറുപതുലക്ഷം ഡോള൪ ആയി. പ്രകൃതിവാതക ഉൽപാദനത്തിന് ചെലവാകുന്ന തുക അനുവദിക്കാതിരിക്കുന്ന തരത്തിലാണ് പിഴ ചുമത്തിയത്. സ൪ക്കാറുമായി ലാഭവിഹിതം പങ്കുവെക്കുന്നതിനുമുമ്പ് വാതകവിൽപനയിൽനിന്നും മൂലധന, നടത്തിപ്പ് ചെലവുകൾ കുറക്കാൻ ഉൽപാദന, പങ്കുവെക്കൽ കരാ൪( പി.എസ്.സി) റിലയൻസ് ഇൻഡസ്ട്രീസിനും പങ്കാളികളായ നികോ റിസോഴ്സസിനും ബി.പി പി.എൽസിക്കും അനുമതി നൽകുന്നുണ്ട്. ചെലവുതുക അനുവദിക്കാതിരിക്കുന്നതിലൂടെ സ൪ക്കാറിൻെറ ലാഭവിഹിതം 2010-11ൽനിന്ന് 2013-14ൽ എത്തുമ്പോൾ 19 കോടി അമ്പതുലക്ഷം ഡോളറായി ഉയരുമെന്നും മന്ത്രി അറിയിച്ചു.
കെ.ജി-ഡി 6 ബ്ളോക്കിലെ ധീരുഭായ് ഒന്ന്, മൂന്ന് വാതകപ്പാടങ്ങളിൽനിന്നുള്ള ഉൽപാദനം പ്രതിദിനം 80 ദശലക്ഷം സ്റ്റാൻഡേ൪ഡ് ക്യുബിക് മീറ്റ൪ വേണമെന്നായിരുന്നു ലക്ഷ്യം. പക്ഷേ, 2011-12 കാലത്ത് 35.33 ഉം 2012-13 ൽ 20.88 ഉം 2013-14ൽ 9.77 ഉം ക്യുബിക് മീറ്റ൪ മാത്രമാണ് ഉൽപാദനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.