ബംഗളൂരു: അനിശ്ചിതത്വത്തിനൊടുവിൽ പരപ്പന അഗ്രഹാര ജയിലിൽനിന്ന് പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനി പുറത്തിറങ്ങി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ജയിലിലെ നടപടികൾ പൂ൪ത്തിയാക്കി മഅ്ദനി പുറത്തിറങ്ങിയത്. ചികിത്സക്കായി മഅ്ദനിയെ വൈറ്റ് ഫീൽഡിലെ സൗഖ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വതന്ത്ര ചികിത്സക്കായി ഒരു മാസത്തെ ജാമ്യം നൽകണമെന്ന സുപ്രീംകോടതി വിധിയുടെ പക൪പ്പ് തിങ്കളാഴ്ച രാവിലെ പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് കൈമാറിയിരുന്നെങ്കിലും കോഴിക്കോട്ടും എറണാകുളത്തും കോയമ്പത്തൂരും ബംഗളൂരുവിലുമുള്ള മറ്റു നാലു കേസുകളിലെ പ്രൊഡക്ഷൻ വാറണ്ടുകൾ റീകോൾ ചെയ്യേണ്ടതിനാലുണ്ടായ തടസ്സങ്ങളാണ് മഅ്ദനിയുടെ മോചനം രാത്രിയിലേക്ക് നീളാൻ ഇടയാക്കിയത്. കോടതി ഉത്തരവിൻെറ പക൪പ്പുകൾ നാലിടത്തു നിന്നും ഫാക്സ് വഴി ജയിൽ അധികൃത൪ക്ക് കൈമാറിയെങ്കിലും യഥാ൪ഥ പതിപ്പുകൾ ഹാജരാക്കണമെന്ന ഉദ്യോഗസ്ഥരുടെ നി൪ദേശം ആശയക്കുഴപ്പത്തിനിടയാക്കി. ജയിൽ സമയം വൈകീട്ട് ആറോടെ അവസാനിക്കുമെന്നതിനാൽ തിങ്കളാഴ്ച മഅ്ദനിക്ക് പുറത്തിറങ്ങാനാകുമോ എന്ന സംശയവും ഉണ്ടായി. എന്നാൽ, ബംഗളൂരു മെട്രോപൊളിറ്റൻ കോടതിയിലെ ഉത്തരവിൻെറ യഥാ൪ഥ പക൪പ്പ് ഹാജരാക്കിയാൽ മതിയെന്ന് ജയിൽ അധികൃത൪ അവസാനം ധാരണയിലത്തെുകയായിരുന്നു. തുട൪ന്ന്, നടപടികൾ പൂ൪ത്തിയാക്കി നോമ്പ് തുറന്നതിനുശേഷം രാത്രി എട്ടോടെ മഅ്ദനി ജയിലിൽനിന്ന് പുറത്തേക്കു വന്നു. മക്കളായ സലാഹുദ്ദീൻ അയ്യൂബി, ഉമ൪ മുഖ്താ൪, പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, മുഹമ്മദ് റജീബ് എന്നിവരും മറ്റു പാ൪ട്ടി നേതാക്കളും സ്വീകരിക്കാൻ ജയിലിലത്തെിയിരുന്നു. മഅ്ദനിയുടെ മകളും സ്ഥലത്തുണ്ടായിരുന്നു. ജില്ല വിട്ടുപോകുന്നതിനായുള്ള സൂഫിയയുടെ ഹരജി എറണാകുളം എൻ.ഐ.എ കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റിയതിനാൽ അവ൪ക്ക് എത്താനായില്ല.
നീതിയുടെ പ്രകാശം ഉദിച്ചുതുടങ്ങി –മഅ്ദനി
വൈകിയാണെങ്കിലും സുപ്രീംകോടതി വിധിയിലൂടെ നീതിയുടെ പ്രകാശം ഉദിച്ചുതുടങ്ങിയെന്ന് അബ്ദുന്നാസി൪ മഅ്ദനി. പരപ്പന അഗ്രഹാര ജയിലിൽനിന്ന് ഒരു മാസത്തെ ജാമ്യം നേടി പുറത്തിറങ്ങിയ മഅ്ദനി മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ദൈവവിശ്വാസിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാനാകുമെന്ന പൂ൪ണ ബോധ്യമുണ്ട്. നീണ്ട തടവുജീവിതത്തിനിടെ കണ്ണിൻെറ പ്രകാശം കെട്ടുതുടങ്ങിയെങ്കിലും നീതിയുടെ പ്രകാശം ഉദിച്ചുതുടങ്ങിയതിൽ സന്തോഷമുണ്ട്. വൈകിയാണെങ്കിലും കോടതി തൻെറ വാദങ്ങൾ അംഗീകരിച്ചു. ചികിത്സക്കിടെ കോടതി വ്യവസ്ഥകൾ പൂ൪ണമായും പാലിക്കും. നാട്ടിലേക്ക് തിരിച്ചുപോകാനാകാത്തതിൽ ദു$ഖമുണ്ട്. എന്നാൽ, നിരപരാധിത്വം തെളിയിച്ച് കേരളത്തിലേക്ക് മടങ്ങാനാകും എന്നാണ് വിശ്വാസം. തനിക്ക് പൂ൪ണ പിന്തുണ തന്ന കേരളത്തോട് നന്ദിയുണ്ടെന്നും മഅ്ദനി പറഞ്ഞു. താൻ തീ൪ത്തും അവശനാണെന്നും രോഗങ്ങൾ അലട്ടുന്നുണ്ടെന്നും സൂചിപ്പിച്ച മഅ്ദനി ഡോക്ട൪മാരുടെ നി൪ദേശപ്രകാരം ചികിത്സക്കായുള്ള ജാമ്യക്കാലാവധി നീട്ടിക്കിട്ടാൻ നടപടിയെടുക്കുമെന്നും പറഞ്ഞു. ദേശീയ മാധ്യമങ്ങളടക്കം വൻ മാധ്യമപ്പട പരപ്പന അഗ്രഹാര ജയിലിന് മുന്നിലത്തെിയിരുന്നു. ബംഗളൂരു പൊലീസിൻെറ അകമ്പടിയോടെയാണ് മഅ്ദനി ജയിലിൽനിന്ന് സൗഖ്യ ആശുപത്രിയിലേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.