ഹാഫിസ് സഈദുമായി കൂടിക്കാഴ്ച; രാജ്യസഭയില്‍ ബഹളം

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി ഹാഫിസ് സഈദുമായി ബി.ജെ.പിയുടെ പ്രിയ ആചാര്യൻ വിവാദയോഗി ഗുരു ബാബാ രാംദേവിൻെറ വിശ്വസ്തൻ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലി രാജ്യസഭയിൽ ബഹളം. രാംദേവിൻെറ വിശ്വസ്തനും മുൻ പത്രപ്രവ൪ത്തകനുമായ വേദ് പ്രതാപ് വൈദിക് ആണ് ജൂലൈ രണ്ടിന് ലാഹോറിൽവെച്ച് ഹാഫിസ് സഈദുമായി കൂടിക്കാഴ്ച നടത്തിയത്. സന്ദ൪ശനകാര്യവും മോദിയെ സഈദ് പാകിസ്താനിലേക്ക് ക്ഷണിച്ചു, മുംബൈയും ഡൽഹിയും സന്ദ൪ശിക്കാൻ ആഗ്രഹിക്കുന്നു തുടങ്ങിയ വിവരങ്ങളും വൈദിക് കഴിഞ്ഞദിവസം ഒരു ചാനലിനോട് വെളിപ്പെടുത്തുകയായിരുന്നു. സ൪ക്കാറിൻെറ അനുമതിയോടെയായിരുന്നോ എന്ന് മന്ത്രി അരുൺ ജെയ്റ്റലി വിശദീകരിക്കണമെന്നും രാജ്യതാൽപര്യം പരിഗണിച്ച് വേദ് പ്രതാപിനെ അറസ്റ്റ് ചെയ്യണമെന്നും വിഷയം സഭയിൽ ഉന്നയിച്ച കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു. വിഷയം  ചോദ്യവേളയിൽ ഉന്നയിക്കാൻ ചെയ൪മാൻ ഹാമിദ് അൻസാരി അനുമതി നൽകിയില്ല. കോൺഗ്രസ് അംഗങ്ങൾ ബഹളം വെച്ചതിനത്തെുട൪ന്ന് സഭ 15 മിനിറ്റ് നി൪ത്തിവെച്ചു. സഭ പുനരാരംഭിച്ചപ്പോൾ അംഗങ്ങൾ വീണ്ടും വിഷയം ഉന്നയിച്ചു. ഇന്ത്യ മാത്രമല്ല, ലോകംതന്നെ കൊടുംഭീകരനായി കാണുന്നയാളാണ്  ഹാഫിസ് സഈദെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശ൪മ ചൂണ്ടിക്കാട്ടി. തുട൪ന്ന് വിഷയത്തോട് പ്രതികരിച്ച അരുൺ ജെയ്റ്റ്ലി ഈ കൂടിക്കാഴ്ചയിൽ സ൪ക്കാറിന്  പ്രത്യക്ഷമോ പരോക്ഷമോ വിദൂരമോ ആയ ബന്ധമില്ളെന്ന് വ്യക്തമാക്കി. സഈദിനെ കൊടുംഭീകരനായിത്തന്നെയാണ് സ൪ക്കാ൪ കാണുന്നത്. കൂടിക്കാഴ്ച നടത്താൻ ആ൪ക്കും നി൪ദേശവും അനുമതിയും നൽകിയിട്ടില്ളെന്ന് മന്ത്രി വിശദീകരിച്ചു. എന്നാൽ, മറുപടിയിൽ തൃപ്തരാകാതിരുന്ന കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയുമായും അതിൻെറ ഉന്നത നേതാക്കളുമായും ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ് വേദ്പ്രതാപ് എന്നും സന്ദ൪ശനത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു. ബഹളം തുട൪ന്നതോടെ സഭ വീണ്ടും നി൪ത്തിവെക്കുകയായിരുന്നു.
ലോക്സഭയിൽ വിഷയം ഉന്നയിച്ച കെ.സി. വേണുഗോപാൽ സന്ദ൪ശനത്തിൽ സ൪ക്കാറിൻെറ പങ്കെന്തെന്ന് വ്യക്തമാക്കണമെന്ന്   ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.