ഇടത്-വലത് കക്ഷികള്‍ക്ക് പരസ്പരം പഴിചാരി രക്ഷപ്പെടാനാകില്ല

പത്തനംതിട്ട: പൊതുതാല്‍പര്യത്തിനു വിരുദ്ധമായി സ്വകാര്യ കമ്പനിക്ക് വിമാനത്താവളം നിര്‍മിക്കാന്‍ വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയതിന്‍െറ ഉത്തരവാദിത്വത്തില്‍ നിന്ന് ഇടതു-വലതു കക്ഷികള്‍ക്ക് പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ആവില്ളെന്ന് തെളിയിക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി. ആറന്മുളയിലേതുള്‍പ്പെടെ ജില്ലയില്‍ അനധികൃതമായി വ്യക്തികളും ട്രസ്റ്റുകളും കൈയടക്കി വച്ചിരിക്കുന്ന ഭൂമിയേറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതി ജില്ലാ സെക്രട്ടറി റെജി, റഷീദ്, അവിനാഷ്, കെ.ജി. അനില്‍കുമാര്‍, സന്തോഷ്കുമാര്‍, ബിജു വി. ജേക്കബ്, ടി.കെ. ദാമോദരന്‍, ശോഭാകരന്‍, പി.കെ. ഭഗത്, ജോസസഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.