ഡ്യൂട്ടി ഡോക്ടര്‍ മുങ്ങി: രോഗികള്‍ വലഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രി ഒ.പിയില്‍ എത്തിയ കണ്ണിന്‍െറ ഡോക്ടര്‍ മുങ്ങിയതോടെ രോഗികള്‍ വലഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെ ഒ.പിയില്‍ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ ആരോടും പറയാതെയാണ് സ്ഥലം വിട്ടത്. ഡോക്ടര്‍ മുറിയില്‍ ഇല്ളെന്ന് അറിയാതെ നിരവധി പേരാണ് ചികിത്സക്ക് മുറിക്കു മുന്നില്‍ കാത്തുനിന്നത്. ഇതിനിടെ ഡോക്ടര്‍ മുറിയില്‍ ഇല്ളെന്ന് അറിയുന്നത്. ജനറല്‍ ആശുപത്രിയില്‍ രണ്ട് ഐ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുണ്ട്. ഒ.പിയില്‍ ഡോക്ടറെ കാണാഞ്ഞതിനെ തുടര്‍ന്ന് രണ്ടാമത്തെ ഡോക്ടറെ അന്വേഷിച്ചപ്പോള്‍ അദ്ദേഹം ഓപറേഷന്‍ തീയറ്ററില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. രോഗികളുടെ അന്വേഷണത്തില്‍ ഓപറേഷന്‍ തീയറ്ററിലും ഡോക്ടര്‍ ഇല്ളെന്ന് നഴ്സുമാര്‍ പറഞ്ഞു. രോഗികള്‍ ആശുപത്രി അധികൃതരോട് തിരക്കിയെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ചിലര്‍ നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഡോക്ടറുടെ മകളുടെ വിവാഹ നിശ്ചയത്തിന് ഇരുവരും പോയതായി അറിയാന്‍ കഴിഞ്ഞു. രണ്ട് പേരില്‍ ഒരാള്‍ ആശുപത്രിയില്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദേശമുള്ളതാണ്. രണ്ടു പേരും സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ നിരവധി രോഗികളാണ് ബുധനാഴ്ച ബുദ്ധിമുട്ടിയത്. രാവിലെ എട്ടുമുതല്‍ ഒന്നുവരെയാണ് ആശുപത്രി ഒ.പി എങ്കിലും ഡോക്ടര്‍മാര്‍ എത്തുന്നത് ഒമ്പതിന് ശേഷമാണ്. ജില്ലയില്‍ പല ഭാഗത്തും പടരുന്ന ചെങ്കണ്ണ് രോഗത്തിന് ചികിത്സതേടി നിരവധി പേരാണ് ബുധനാഴ്ച ഒ.പിയില്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.