പാലക്കാട്: ത്രീജി കണക്ഷന്‍ നല്‍കുന്നതിന്‍െറ ഭാഗമായി നഗരത്തിലെ മുപ്പതിലധികം സ്ഥലങ്ങളില്‍ റിലയന്‍സ് ടെലികോം കമ്പനി റോഡുകള്‍ പൊളിച്ച് മാന്‍ ഹോളുണ്ടാക്കി കേബിള്‍ ബോക്സ് സ്ഥാപിക്കുന്നതിനെതിരെ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. അതത്, വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിക്കാതെയും കൗണ്‍സിലില്‍ വിഷയം അവതരിപ്പിക്കാതെയുമാണ് റിലയന്‍സിന് മാന്‍ഹോള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്നും ഇതില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നും കല്‍പ്പാത്തി വാര്‍ഡ് കൗണ്‍സിലര്‍ വിശ്വനാഥനും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.ആര്‍. ഭവദാസും ആവശ്യപ്പെട്ടു. മാന്‍ ഹോള്‍ നിര്‍മിക്കുന്നതിന്‍െറ പേരില്‍ കല്‍പാത്തിയിലെ റോഡുകള്‍ മുഴുവന്‍ വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. ഇവിടെ മാത്രം എട്ട് മാന്‍ ഹോള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മൂന്ന് മാസം മുമ്പ് 28 ലക്ഷം ചെലവില്‍ റീ ടാറിങ് നടത്തിയ റോഡ് പൊളിച്ചതായും വിശ്വനാഥന്‍ പറഞ്ഞു. റോഡ് തുറന്ന് മാന്‍ ഹോളുണ്ടാക്കി കേബിള്‍ ബോക്സ് സ്ഥാപിക്കാന്‍ 1.74 കോടി രൂപ അടക്കണമെന്ന് എന്‍ജിനിയറിങ് വിഭാഗം കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാല്‍, കമ്പനി 14 ലക്ഷം രൂപ മാത്രമാണ് അടച്ചതെന്നും മുനിസിപ്പാലിറ്റി ഓഫിസ് രേഖകള്‍ ഉദ്ധരിച്ച് സി.ആര്‍. ഭവദാസ് പറഞ്ഞു. ഒന്നര കോടി രൂപയുടെ വെട്ടിപ്പ് നടന്നതായും ഇത് സംബന്ധിച്ച് എന്‍ജിനീയറിങ് വിഭാഗം ഉയര്‍ന്ന ഉദ്യോഗസ്ഥന്‍െറ ഇടപെടല്‍ നടന്നതായും അദ്ദേഹം അരോപിച്ചു. റോഡ് വെട്ടിപ്പൊളിക്കാന്‍ റിലയന്‍സ് കമ്പനിക്ക ്അനുമതി നല്‍കിയിട്ടില്ളെന്നും മാന്‍ ഹോളുകള്‍ സ്ഥാപിക്കാനാണ് അനുമതിയെന്നും ചെയര്‍മാന്‍ എ. അബ്ദുല്‍ ഖുദ്ദൂസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഫയല്‍ പഠിച്ച് തുക മുഴുവന്‍ കമ്പനിയില്‍ നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ യോഗത്തെ അറിയിച്ചു. 2000ത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനായി വെണ്ണക്കര കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ച് പൈപ്പ് ഇടാനും പൊളിച്ച റോഡ് നന്നാക്കാനും തുക കണ്ടത്തൊനും തീരുമാനമായി. തിരുനെല്ലായി പാളയത്ത് പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്‍െറ സ്ഥലമെടുപ്പിനെ ചൊല്ലിയും കൗണ്‍സില്‍ യോഗത്തില്‍ വാദപ്രതിവാദം നടന്നു. സി.പി.എം കൗണ്‍സിലറായ കുമാരിയാണ് വിഷയം അവതരിപ്പിച്ചത്. വഴിയില്ലാത്ത 45 സെന്‍റ് സ്ഥലം വാങ്ങിക്കരുതെന്നും നഗരത്തിലെ മറ്റേതെങ്കിലും സ്ഥലങ്ങളില്‍ സ്ഥലം വാങ്ങിക്കണമെന്നും ആവശ്യപ്പെട്ടു. കൃത്യമായി പരിശോധിച്ച് വേണ്ടത് ചെയ്യാമെന്ന് ചെയര്‍മാന്‍ അറിയിച്ചു. നഗരത്തില്‍ 5000 ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനെ കുറിച്ച് ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കും. അങ്കണവാടികളില്ലാത്ത വാര്‍ഡുകളില്‍ പുതുതായി അങ്കണവാടി അനുവദിക്കാനും തീരുമാനമായി. ചെയര്‍മാന്‍ എ. അബ്ദുല്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.