ഒറ്റപ്പാലം: നഗരസഭയുടെ ഖരമാലിന്യ സംസ്കരണ വിപുലീകരണം ഗാര്‍ഹിക സംസ്കരണ യൂനിറ്റ് പദ്ധതികളില്‍ അഴിമതി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളോടെ ഇറങ്ങിപ്പോക്ക് നടത്തി. നഗരസഭാ ചെയര്‍പേഴ്സന്‍ പി. സുബൈദയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലെ ഏക അജണ്ട സൗത് പനമണ്ണയിലെ ഖരമാലിന്യ സംസ്കരണ വിപുലീകരണ പദ്ധതിയും ഗാര്‍ഹിക സംസ്കരണ യൂനിറ്റും സംബന്ധിച്ച് വിഷയമായിരുന്നു. 2012ല്‍ കരാര്‍ നല്‍കിയ പദ്ധതി യഥാസമയം പൂറത്തിയാക്കാതിരുന്ന കരാറുകാരന് കൂടുതല്‍ തുക അനുവദിച്ചത് നിയമവിരുദ്ധമാണെന്നും അധിക പലിശയടക്കം ഈടാക്കണമെന്നുംയു.ഡി.എഫ് അംഗങ്ങളായ ജോസ് തോമസ്, സി.പി.എം വിമത അംഗം വി.കെ. മോഹനന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ശുചിത്വ മിഷന്‍െറ ഫണ്ടായ 1.28 കോടി ചെലവിട്ടുള്ള മാലിന്യ സംസ്കരണ പദ്ധതിയാണിത്. കരാറുകാരന് കൂടുതല്‍ തുക അനുവദിച്ച അന്നത്തെ ഭരണസമിതി അഴിമതിക്ക് ഉത്തരം പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സി.പി.എം പിന്തുണയോടെ ചെയര്‍മാനായിരുന്ന എസ്. ശെല്‍വന്‍െറ ഭരണകാലത്താണ് ഈ അഴിമതിയെന്ന് അംഗങ്ങള്‍ ആരോപിച്ചു. ഇതിനിടയില്‍ ആരോപണത്തെ എതിര്‍ത്ത് സംസാരിക്കാനായി എസ്. ശെല്‍വന്‍ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷത്തിന്‍െറ ഇറങ്ങിപ്പോക്ക്. കരാറുകാരനില്‍നിന്ന് തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികള്‍ക്കായി നഗരസഭാ എന്‍ജിനീയര്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും യോഗത്തില്‍ അന്തിമ തീരുമാനമാകാമെന്നും വൈസ് ചെയര്‍മാന്‍ ശ്രീകുമാരന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. സൗത് പനമണ്ണയില്‍ റീ സൈക്ളിങ് യൂനിറ്റ് ആരംഭിക്കുന്നതിനും ചുറ്റുമതില്‍ പണിയുന്നതിനും ഉറവിട മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിന്നുമായാണ് ശുചിത്വ മിഷന്‍ ഫണ്ട് അനുവദിച്ചത്. കരാറുകാരന് ഒന്നര മാസം സമയം അുവദിച്ച ശേഷം പദ്ധതി പൂര്‍ത്തിയാക്കാത്ത പക്ഷം തുടര്‍ നടപടികളെടുക്കുമെന്ന് ചെയര്‍പേഴ്സന്‍ പറഞ്ഞു. അതേസമയം, അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്ന് യു.ഡി.എഫ്, സി.പി.എം വിമത അംഗങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.