ആലത്തൂര്‍: കാര്‍ഷികാവശ്യത്തിനായി പണയം വെച്ച സ്വര്‍ണാഭരണം ഉടമസ്ഥനെ അറിയിക്കാതെ ലേലം ചെയ്ത എസ്.ബി.ടി ആലത്തൂര്‍ ബ്രാഞ്ചിന് ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റിസ് നോട്ടീസയച്ചു. കിഴക്കഞ്ചേരി കോരഞ്ചിറ പുത്തന്‍ കൊളുമ്പ് കളത്തില്‍ വീട്ടില്‍ ഉസ്മാന്‍െറ ഭാര്യ ഷയറയുടെ പരാതിയിലാണ് നോട്ടീസ്. 2012 മേയ് 25ന് 43.900 ഗ്രാം ആഭരണം പണയം വെച്ച് 80,000 രൂപ കാര്‍ഷികാവശ്യത്തിനായി ഷയറ വായ്പയെടുത്തിരുന്നു. കൃഷി നാശത്തെ തുടര്‍ന്ന് പണയസ്വര്‍ണം എടുക്കാന്‍ കഴിഞ്ഞില്ല. പണയവായ്പ ഏഴ് ദിവസത്തിനകം പുതുക്കുകയോ തിരിച്ചടക്കുകയോ ചെയ്യണമെന്നും അല്ലാത്തപക്ഷം സബ്സിഡി ലഭിക്കില്ളെന്നും പലിശ ഏഴില്‍നിന്ന് 13 ശതമാനമായി വര്‍ധിപ്പിക്കുമെന്നും കാണിച്ച് 2014 ജൂണ്‍ 25ന് ബാങ്കിന്‍െറ നോട്ടീസ് ഷയറക്ക് ലഭിച്ചു. ഇതനുസരിച്ച് പണയസാധനം എടുക്കാന്‍ ജൂലൈ ഒന്നിന് ബാങ്കില്‍ ചെന്നപ്പോള്‍ ആഭരണം ലേലം ചെയ്തുപോയി എന്നാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന്, ഷയറ കണ്‍സ്യൂമര്‍ സംഘടനയുടെ സഹായം തേടുകയായിരുന്നു. വസ്തുതകള്‍ പരിശോധിച്ച ഉപഭോക്തൃ സംഘടന ബാങ്കിന്‍െറ മാനേജിങ് ഡയറക്ടര്‍ക്കും ബ്രാഞ്ച് മാനേജര്‍ക്കും രജിസ്റ്റര്‍ കത്തയച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.