കാസര്‍കോട്: ജില്ലയില്‍ വിവിധ പദ്ധതി പ്രകാരമുള്ള റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂലൈയില്‍ പൊതുവിതരണ സമ്പ്രദായം വഴി വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ വിവരം ലഭ്യമായി. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ പരമാവധി 25 കിലോ അരിയും (ലഭ്യതക്കനുസരിച്ച്) രണ്ട് രൂപ നിരക്കില്‍ അഞ്ച് കിലോ ഗോതമ്പും ലഭിക്കും. എ.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 8.90 രൂപ നിരക്കില്‍ ആറ് കിലോ അരിയും 6.70 രൂപ നിരക്കില്‍ ഒരുകിലോ ഗോതമ്പും എ.പി.എല്‍ സബ്സിഡി കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ ആറ് കിലോ അരിയും 6.70 രൂപ നിരക്കില്‍ ഒരുകിലോ ഗോതമ്പും ലഭിക്കും. എ.എ.വൈ കാര്‍ഡുടമകള്‍ക്ക് ഒരു രൂപ നിരക്കില്‍ 35 കിലോ അരിയും അന്നപൂര്‍ണ കാര്‍ഡുടമകള്‍ക്ക് 10 കിലോ അരിയും സൗജന്യമായി ലഭിക്കും. ബി.പി.എല്‍, എ.എ.വൈ കാര്‍ഡില്‍ ഉള്‍പ്പെട്ട ഓരോ അംഗത്തിനും 400 ഗ്രാം വീതം പഞ്ചസാര കിലോക്ക് 13.50 രൂപ നിരക്കില്‍ ജൂലൈ 10 വരെ മേയ് മാസത്തെ വിഹിതമായി ലഭിക്കും. വൈദ്യുതീകരിച്ച വിട്ടിലെ കാര്‍ഡിന് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 17.50 രൂപ നിരക്കില്‍ എല്ലാ വിഭാഗം കാര്‍ഡിനും ലഭിക്കും. എല്ലാ കാര്‍ഡുടമകള്‍ക്കും രണ്ട് കിലോ വീതം ഫോര്‍ട്ടിഫൈഡ് ആട്ട 15 രൂപ നിരക്കില്‍ ലഭിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി അവര്‍ക്കര്‍ഹതപ്പെട്ട അരി വിഹിതം ലഭിക്കും. പരാതിയുണ്ടെങ്കില്‍ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക. താലൂക്ക് സപൈ്ള ഓഫിസ് കാസര്‍കോട്: 04994-230108, താലൂക്ക് സപൈ്ള ഓഫിസ് ഹോസ്ദുര്‍ഗ്: 04672-204044, ജില്ലാ സപൈ്ള ഓഫിസ് കാസര്‍കോട്: 04994-255138, ടോള്‍ഫ്രീ നമ്പര്‍ 1800-425-1550.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.