കായികക്ഷമതയില്‍ മികവ് നേടിയ കുട്ടികള്‍ക്ക് അനുമോദനം

കാസര്‍കോട്: സമ്പൂര്‍ണ കായിക ക്ഷമതാ പദ്ധതിയില്‍ 2011-12 വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ജില്ലയിലെ എ-പ്ളസ് നേടിയ മുഴുവന്‍ കുട്ടികളെയും വിജയം കൈവരിക്കുന്നതിന് നേതൃത്വം നല്‍കിയ കോഓഡിനേറ്റര്‍മാരെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അനുമോദിക്കുന്നു. വ്യാഴാഴ്ച ഉച്ച രണ്ടിന് ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാഘവന്‍ കുട്ടികള്‍ക്കുള്ള കാഷ് അവാര്‍ഡും കോഓഡിനേറ്റര്‍മാര്‍ക്കുള്ള ഉപഹാരവും സമ്മാനിക്കും. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. അഞ്ച് മുതല്‍ പത്ത് വരെ ക്ളാസുകളില്‍ പഠിക്കുന്ന ജില്ലയിലെ ഒരുലക്ഷത്തോളം കുട്ടികളെ കായിക ക്ഷമതാ പരിശോധനക്ക് വിധേയമാക്കുകയും ഇതില്‍ എ, ബി, സി ഗ്രേഡുകള്‍ ലഭിച്ച 4000ത്തോളം കുട്ടികളെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതില്‍നിന്ന് 29 കുട്ടികളാണ് ജില്ലയില്‍ എ-പ്ളസ് ഗ്രേഡ് കരസ്ഥമാക്കിയത്. ഈ പദ്ധതി വിജയകരമായി നടപ്പാക്കിയതിനുള്ള അംഗീകാരമായി ഏറ്റവും മികച്ച ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനുള്ള അവാര്‍ഡ് കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.