കടബാധ്യത തീര്‍ക്കാന്‍ വഴിതെളിഞ്ഞില്ല; സിനിമോള്‍ ആശങ്കയില്‍

ശ്രീകണ്ഠപുരം: ഇറാഖിലെ തിക്രീതില്‍ ടീച്ചിങ് ആശുപത്രിയിലെ കടുത്ത പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലത്തെിയിട്ടും സിനിമോള്‍ ചാക്കോ (25)ക്ക് ആശ്വസിക്കാന്‍ കഴിയുന്നില്ല. ജീവന്‍ തന്നെ അപകടപ്പെടുമെന്ന് ഭയന്ന ദിവസങ്ങള്‍ അതിജീവിച്ചെങ്കിലും വന്‍ കടബാധ്യതക്ക് മുന്നില്‍ ഈ യുവതി പകച്ചുനില്‍ക്കുകയാണ്. പക്ഷേ, ഇപ്പോഴും ഇറാഖിനെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. ഇറാഖ് നല്ല സ്ഥലമായിരുന്നു. അക്രമം തുടങ്ങിയതോടെ സ്ഥിതി മാറി. ബോംബും വെടിയുണ്ടകളും നിറഞ്ഞ അന്തരീക്ഷം. ഏറ്റുമുട്ടല്‍ പതിവായി. ഇതിനിടെ ഒരുദിവസം ആശുപത്രിയില്‍ വെടിയുണ്ടയേറ്റ് പൊട്ടിച്ചിതറിയ ചില്ലിന്‍ കഷണം കൈയില്‍ തറച്ചു. അപ്പോഴും വേദന കടിച്ചമര്‍ത്തി. പിന്നെ നാട്ടിലേക്ക് ജീവനോടെ മടങ്ങാനുള്ള വെപ്രാളമായിരുന്നു. ഇറാഖില്‍നിന്ന് മടങ്ങിയത്തെിയ ശ്രീകണ്ഠപുരം വയക്കരയിലെ നെല്ലിക്കാ കണ്ടത്തില്‍ സിനിമോള്‍ ചാക്കോ പറഞ്ഞു.ജീവന്‍ ബാക്കിയായതിന്‍െറ ആശ്വാസവും കടബാധ്യത ബാക്കിയായ ദു$ഖവും സിനിമോള്‍ക്കുണ്ട്. ഒരുലക്ഷം രൂപയോളം ശമ്പളം ബാക്കി കിട്ടാനുണ്ട്. വേദന പോലും മറന്നുപോയി. കുടുംബത്തെ കരകയറ്റാനുള്ള ശ്രമത്തിനിടെയാണ് ഇറാഖിലെ ജോലി നഷ്ടപ്പെട്ടത്. 2013 ആഗസ്റ്റ് 16നാണ് സിനിമോള്‍ തിക്രീതിലത്തെിയത്. ഇനി കുടുംബത്തിന്‍െറ കടബാധ്യത തീര്‍ക്കാന്‍ പുതിയ തൊഴില്‍ തേടണം. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. നെല്ലിക്കാ കണ്ടത്തില്‍ ചാക്കോ-ആലീസ് ദമ്പതിമാരുടെ മകളാണ് സിനിമോള്‍. അനുമോള്‍, മനുമോള്‍ എന്നീ സഹോദരിമാരുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.