മൂവാറ്റുപുഴ: ബൈക്കിലത്തെിയവര്‍ വികലാംഗയായ സര്‍ക്കാര്‍ ജീവനക്കാരിയുടെ മാല കവര്‍ന്നു. നഗരത്തിലെ വാട്ടര്‍ അതോറിറ്റി ഓഫിസ് കോമ്പൗണ്ടില്‍ ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷനിലെ ടൈപ്പിസ്റ്റ് ബിന്ദുവിന്‍െറ ഒന്നേകാല്‍ പവന്‍െറ മാലയാണ് പൊട്ടിച്ചത്. ഓഫിസ് കോമ്പൗണ്ടില്‍തന്നെയുള്ള ക്വാര്‍ട്ടേഴ്സില്‍നിന്ന് ഊണ് കഴിച്ച് വരുന്നതിനിടെ നിര്‍ത്തിയിട്ട ബൈക്കില്‍ ഇരുന്ന രണ്ടുപേര്‍ കഴുത്തിന് കുത്തിപ്പിടിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ബഹളം വെച്ചപ്പോഴേക്കും സംഘം ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. കറുത്ത പള്‍സര്‍ ബൈക്കില്‍ എത്തിയ സംഘം നേരത്തേ തന്നെ ഇവിടെ നിലയുറപ്പിച്ചിരുന്നു. ഒരുമണിക്ക് ഊണുകഴിക്കാന്‍ പോകുമ്പോള്‍ ഇവര്‍ ഇവിടെ ബൈക്കില്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് ബിന്ദു പറഞ്ഞു. മാലകവര്‍ന്നശേഷം സംഘം കാവുംപടി റോഡിലൂടെ രക്ഷപ്പെടുകയായിരുന്നു. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.