അപ്രോച്ച് റോഡ് നിര്‍മാണം ഇന്ന് തുടങ്ങും

പള്ളുരുത്തി: നിര്‍മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അപ്രോച്ച് റോഡില്ലാത്തതിനാല്‍ ഗതാഗതത്തിന് ഉപയോഗിക്കാന്‍ കഴിയാതെ കിടക്കുന്ന കുമ്പളങ്ങി-എഴുപുന്ന പാലത്തിന് ശാപമോക്ഷമാകുന്നു. അപ്രോച്ച് റോഡിനായി ഒരുകോടി 38 ലക്ഷം രൂപയുടെ കരാര്‍ ഒപ്പുവെച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കാനാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പാലത്തിലത്തെിയിരുന്നു. സ്ഥലമെടുപ്പ് സംബന്ധമായ തര്‍ക്കമാണ് വര്‍ഷങ്ങളോളം അപ്രോച്ച് റോഡ് നിര്‍മാണം നീണ്ടുപോകാന്‍ ഇടയാക്കിയത്. അരൂര്‍ -കൊച്ചി എം.എല്‍.എമാര്‍ ഇടപെട്ട് തര്‍ക്കങ്ങള്‍ ഒഴിവാക്കിയെങ്കിലും കരാര്‍ എടുക്കാന്‍ ആളില്ലാത്തതിനത്തെുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനം വീണ്ടും നീണ്ടുപോയി. ജനകീയ സമരങ്ങളത്തെുടര്‍ന്ന് എറണാകുളം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തില്‍ ജനപ്രതിനിധികള്‍ ഇടപെട്ട് കരാര്‍ ഒപ്പുവെപ്പിക്കുകയായിരുന്നു. കോടതിയും പാലം പണി നീണ്ടുപോകുന്നതില്‍ സര്‍ക്കാറിനെ ശാസിച്ചിരുന്നു. സ്വാതന്ത്ര്യദിന സമ്മാനമായി പാലം ഇരുകരകള്‍ക്കും തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.