കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സാന്ത്വന പരിപാടിയില്‍ ബുധനാഴ്ച ആശ്വാസം പകരുന്ന മധുരഗാനങ്ങളുമായത്തെിയത് മഹാരാജാസ് കോളജ് മുന്‍ പ്രിന്‍സിപ്പലും ശിഷ്യരും. ഡോ. മേരി മെറ്റില്‍ഡയും ശിഷ്യരായ ഡോ.ഐ.കെ. ജയദേവ്, വിനയചന്ദ്രന്‍, മിനി വേണുഗോപാല്‍, നിധിന്‍, മൃദുല എന്നിവരും ചേര്‍ന്നൊരുക്കിയ സംഗീതസാന്ത്വന വിരുന്ന് ശ്രോതാക്കള്‍ക്ക് പുത്തന്‍ അനുഭവമായി. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെ ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു അധ്യാപികയും ശിഷ്യരും പാടാനത്തെിയത്. എറണാകുളം മുന്‍ പൊലീസ് സൂപ്രണ്ട് മാര്‍ട്ടിന്‍ കെ. ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ‘ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ’ ഗാനം തന്‍െറ ഗുരുകൂടിയായ അമ്മയുടെ ഓര്‍മക്ക് സമര്‍പ്പിച്ചാണ് ടീച്ചറും ശിഷ്യരും ചേര്‍ന്ന് ആലാപനത്തിന് തുടക്കമിട്ടത്. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി ഡോ.ഐ.കെ. ജയദേവ് ‘ഓമനപ്പുഴ കടപ്പുറത്തിന്നോമനേ’ ഗാനം ആലപിച്ചു. എല്ലാരുംചൊല്ലണ്, പൂന്തേനരുവി തുടങ്ങിയ മധുരഗാനങ്ങളും കേള്‍വിക്കാരുടെ കാതിനിമ്പമായി. രോഗികള്‍ക്ക് സംഗീതത്തിലൂടെ സാന്ത്വനം പകര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രി മറ്റുള്ള ആശുപത്രികള്‍ക്ക് മാതൃകയായി മാറിയിരിക്കുന്നെന്ന് ഡോ. മേരി മെറ്റില്‍ഡ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ എല്ലാ ബുധനാഴ്ചയും നടത്തുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയുടെ 26ാമത്തെ പതിപ്പായിരുന്നു ബുധനാഴ്ചത്തേത്. ക്ളീവ്ലാന്‍ഡ് ക്ളിനിക് ഗ്ളോബല്‍ ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ അധ്യക്ഷ ഇവ ഫറ്റോറിനിയുടെ മാര്‍ഗനിര്‍ദേശത്തില്‍ എറണാകുളം ജില്ലാഭരണകൂടത്തിന്‍െറ സഹകരണത്തോടെ കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പദ്ധതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.