ചെങ്ങന്നൂര്‍: മുളക്കുഴയില്‍ ജനവാസകേന്ദ്രത്തിനു സമീപം നിര്‍മിച്ച സെമിത്തേരിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി. അശാസ്ത്രീയവും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പണിത സെമിത്തേരി ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് പ്രാഥമിക പരിശോധനയില്‍ മനസ്സിലായെന്ന് ആലപ്പുഴ ഡി.എം.ഒ ഓഫിസിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഒ. വിക്രമന്‍ പറഞ്ഞു. സമീപത്തെ വീടുകളിലെ കിണറുകളില്‍നിന്നും 14 മീറ്റര്‍ പോലും വ്യത്യാസമില്ലാതെയാണ് സെമിത്തേരി പണിതത്. ഇവിടെനിന്ന് ഊറിയത്തെുന്ന ദ്രാവകം കിണര്‍ ജലത്തില്‍ പാടയായി കിടക്കുന്നതും പരിശോധനയില്‍ കണ്ടത്തെി. കടുത്ത പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സെമിത്തേരിയുടെ പ്രവര്‍ത്തനം തടയാത്ത പഞ്ചായത്തിന്‍െറ നടപടിയെ അദ്ദേഹം വിമര്‍ശിച്ചു. മുളക്കുഴ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പാലനില്‍ക്കുന്നതില്‍ പട്ടികജാതി ഈപ്പന്‍കോളനിക്ക് സമീപമാണ് സ്വകാര്യവ്യക്തി സെമിത്തേരി നിര്‍മിച്ചിരിക്കുന്നത്. എട്ട് സെമിത്തേരികളിലായി നൂറില്‍പരം അറകള്‍ നിര്‍മിച്ച് വ്യാപക തോതിലാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. പിന്നീട് ഒരോ സെല്ലുകളും ക്രിസ്ത്യന്‍ പെന്തക്കോസ്ത് സഭയിലെ വിവിധ വിഭാഗങ്ങള്‍ക്ക് വന്‍തുക വാങ്ങി ഇയാള്‍ വില്‍പന നടത്തി. അസഹ്യദുര്‍ഗന്ധവും സമീപ വീടുകളിലെ കുടിവെള്ള സ്രോതസ്സുകളിലേക്ക് മാലിന്യവും എത്തിയതോടെയാണ് നാട്ടുകാര്‍ ശവക്കല്ലറയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തത്തെിയത്.കലക്ടറും കോടതിയും മൃതദേഹം അടക്കം ചെയ്യുന്നത് നിരോധിച്ചുള്ള ഉത്തരവ് വര്‍ഷങ്ങള്‍ക്കുമുമ്പ് പുറപ്പെടുവിച്ചെങ്കിലും ഇവിടെ മൃതദേഹം മറവ് ചെയ്യുന്നത് തുടരുകയായിരുന്നു. സെമിത്തേരിയില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മൃതദേഹം മറവുചെയ്യരുതെന്ന് പഞ്ചായത്ത് സെക്രട്ടറി ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്ഥലം ഉടമക്കോ നടത്തിപ്പുകാര്‍ക്കോ സെമിത്തേരിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി രേഖാമൂലം കത്ത് നല്‍കിയിട്ടില്ല. ഇക്കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.