പണം ചാക്കില്‍ ഉപേക്ഷിച്ച സംഭവം: അന്വേഷണം പുരോഗമിക്കുന്നു

മലപ്പുറം: സ്കൂളിന് സമീപം റോഡരികില്‍ ഒന്നേകാല്‍ ലക്ഷത്തോളം രൂപ ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതേതുടര്‍ന്ന് നിരവധി പേരെ ബുധനാഴ്ച ചോദ്യം ചെയ്തു. കോട്ടപ്പടിയില്‍ മൊബൈല്‍ഫോണ്‍ വില്‍പനകടയില്‍ നാലുദിവസം മുമ്പ് നടന്ന മോഷണവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പുരോഗതിയിലാണെന്നും വ്യക്തമായ തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ളെന്നും പൊലീസ് പറഞ്ഞു. മുണ്ടുപറമ്പ് എ.എം.യു.പി സ്കൂളിന് സമീപത്തുനിന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ചാക്കില്‍ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയില്‍ നോട്ടുകെട്ടുകള്‍ വിദ്യാര്‍ഥികള്‍ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം പൊലീസ് പണം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. 1,22,400 രൂപയാണ് കവറിലുണ്ടായിരുന്നത്. ഒരാഴ്ചക്കിടെ മലപ്പുറം ടൗണില്‍ രണ്ടിടത്തായാണ് മോഷണം അരങ്ങേറിയത്. വെള്ളിയാഴ്ച കോട്ടപ്പടിയിലെ ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍നിന്ന് 25 പവന്‍ സ്വര്‍ണവും 19,500 രൂപയും മോഷണം പോയിരുന്നു. പിറ്റേന്ന് കോട്ടപ്പടിയിലെ തന്നെ മൊബൈല്‍കടയില്‍നിന്ന് 1,25,000 രൂപയും ഫോണ്‍, വാച്ച് മുതലായവയും മോഷ്ടിക്കപ്പെട്ടു. രണ്ടിടത്തെയും മോഷണസംഘം ഒന്നാണെന്നും അന്വേഷണം ഊര്‍ജിതമായപ്പോള്‍ ഭയന്ന് പണം റോഡരികില്‍ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.