മന്ത്രി ജയലക്ഷ്മി രാജിവെക്കണമെന്ന് കര്‍മ സമിതി

കല്‍പറ്റ: ജില്ലയില്‍ ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നത് തുടര്‍ക്കഥയാണെന്നും പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രാക്തന ഗോത്രവര്‍ഗത്തില്‍പെട്ട യുവതിയെ തിരിഞ്ഞുനോക്കാത്ത പട്ടികവര്‍ഗ യുവജന ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി രാജിവെക്കണമെന്നും കോളറാട്ട്കുന്ന് കര്‍മസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇരയെ വീണ്ടും വേട്ടയാടുന്ന ഡിവൈ.എസ്.പിക്കെതിരെ നടപടിയെടുക്കണം. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കി സര്‍ക്കാര്‍ സ്ഥാപനത്തില്‍ പുനരധിവസിപ്പിക്കണം. ജില്ലയിലെ പീഡനകേസുകളില്‍ ആദിവാസികള്‍ക്ക് നീതി ലഭിക്കണമെന്നും ഇതിനായി സമരപരിപാടികള്‍ ആരംഭിക്കുമെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു. വനവാസി വികാസകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ പള്ളിയറ രാമന്‍, കര്‍മസമിതി ചെയര്‍മാന്‍ എം.കെ. ചാമി, സി.പി. വിജയന്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍ ബോളന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.