കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

മാനന്തവാടി: നികുതി സ്വീകരിക്കാത്ത പ്രശ്നത്തിന്‍െറ പേരില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ വരയാല്‍ ബോയ്സ് ടൗണ്‍ പ്രദേശത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. വര്‍ഷങ്ങളായി തീരാധാര പ്രകാരം കൈവശം വെച്ചുവരുന്ന ഭൂമിക്കാണ് റവന്യൂ അധികൃതരുടെയും തോട്ടം മാനേജ്മെന്‍റിന്‍െറയും ഒത്തുകളിയെ തുടര്‍ന്ന് നികുതി സ്വീകരിക്കാതിരിക്കുന്നത്. ഗ്ളെന്‍ ലവന്‍ എസ്റ്റേറ്റ് മാനേജ്മെന്‍റ് കൂലി കുടിശ്ശികക്കു പകരമായി 1960 മുതല്‍ 1983 കാലഘട്ടം വരെ വിവിധ തൊഴിലാളികള്‍ക്ക് നല്‍കിയ ഭൂമിയാണിത്. പേര്യ വില്ളേജിലെ സര്‍വേ നമ്പര്‍ 5/1ബിയില്‍പെട്ട 63 കുടുംബങ്ങളുടെ നികുതിയാണ് 2012 മുതല്‍ സ്വീകരിക്കാത്തത്. ആകെയുള്ള 170 ഏക്കറില്‍ 50 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലം ഏതെന്ന് അളന്ന് തിട്ടപ്പെടുത്താനായിരുന്നു 2012ല്‍ ഹൈകോടതി ഉത്തരവിട്ടത്. ഇതിന്‍െറ മറവിലാണ് യഥാര്‍ഥ കൈവശ കര്‍ഷകന്‍െറ ഭൂമിയുടെ നികുതി സ്വീകരിക്കാതിരിക്കുന്നത്. 102 ഏക്കര്‍ ഭൂമിയാണ് കര്‍ഷകരുടെ കൈവശമുള്ളത്. ബാക്കിയുള്ള 68 ഏക്കര്‍ ഭൂമിയില്‍ 50 ഏക്കര്‍ മിച്ചഭൂമിയായി പിടിച്ചെടുക്കാമെന്നിരിക്കെയാണ് ഈ നടപടി. 1987ല്‍ 5/1ബിയില്‍പെട്ട ഭൂമിയില്‍ മിച്ചഭൂമിയില്ളെന്ന് ലാന്‍ഡ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. ഇതൊന്നും വകവെക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കഴിഞ്ഞവര്‍ഷം നികുതി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കലുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്തിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ വീണ്ടും സമരത്തിനും നിയമ പോരാട്ടത്തിനുമിറങ്ങുന്നത്. നീതി തേടിയുള്ള സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.