കല്‍പറ്റയില്‍ എപ്പി തെറപ്പി സെന്‍റര്‍ തുടങ്ങും

കല്‍പറ്റ: പുല്‍പള്ളി പഴശ്ശിരാജ തേനീച്ച വളര്‍ത്തല്‍ പഠന ഗവേഷണ കേന്ദ്രത്തിന്‍െറ ആഭിമുഖ്യത്തില്‍ കല്‍പറ്റയില്‍ എപ്പി തെറപ്പി സെന്‍റര്‍ തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്‍െറ ഭാഗമായി ശനിയാഴ്ച കല്‍പറ്റ ടൗണ്‍ ഹാളില്‍ എപ്പി തെറപ്പി ക്യാമ്പ് നടത്തും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്യും. വന്‍തേനീച്ച, പുറ്റുതേനീച്ച എന്നിവയെ ഉപയോഗപ്പെടുത്തിയുള്ള ചികിത്സാരീതിയാണ് എപ്പി തെറപ്പി. രോഗികളെ തേനീച്ചകളെക്കൊണ്ട് കുത്തിക്കുന്നതാണ് ചികിത്സ. രക്തത്തില്‍ കലരുന്ന തേനീച്ച വിഷത്തിന്‍െറ പ്രവര്‍ത്തനഫലമായാണ് രോഗവിമുക്തി. രോഗത്തിന്‍െറ സ്വഭാവവും കാഠിന്യവും അനുസരിച്ചാണ് തേനീച്ചകളുടെ ഇനവും എണ്ണവും കണക്കാക്കുന്നത്. കാല്‍മുട്ടുവേദന, നടുവേദന, പുറംവേദന, തരിപ്പ്, കടച്ചില്‍, ഉപ്പൂറ്റിവേദന, മൈഗ്രെയിന്‍, വാതരോഗങ്ങള്‍ എന്നിവയുടെ ചികിത്സയില്‍ എപ്പി തെറപ്പി ഫലപ്രദമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കാട്ടാനശല്യത്തിനെതിരെയുള്ള തേനീച്ചവേലി നിര്‍മാണത്തിനും പഠനഗവേഷണ കേന്ദ്രം ഊന്നല്‍ നല്‍കും. തേനീച്ചവേലി നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനവും ശനിയാഴ്ച നടത്തും. ഫോണ്‍: 9656498318, 9400766380. പഠന ഗവേഷണ കേന്ദ്രം കോഓഡിനേറ്റര്‍ കെ.എം. ശങ്കരന്‍കുട്ടി, പ്രസിഡന്‍റ് പി.ടി. ബിജു, സെക്രട്ടറി കെ.ആര്‍. ലംബോധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.