ബ്രസീല്‍ വീഴ്ചയുടെ ഞെട്ടലടങ്ങാതെ

കോഴിക്കോട്: ബ്രസീലിന്‍െറ ദയനീയ വീഴ്ച ഇനിയും ഉള്‍ക്കൊള്ളാനാവാതെ ഫുട്ബാള്‍ ആരാധകര്‍. രാത്രി ഉറക്കമിളച്ച് കണ്ട കളിയെപ്പറ്റിയായിരുന്നു നഗരമെങ്ങും ചര്‍ച്ച. ബ്രസീല്‍ മാഹാത്മ്യം വിളമ്പി തകര്‍പ്പന്‍ ഡയലോഗുകള്‍ കുത്തിനിറച്ച് സ്ഥാപിച്ച ബോര്‍ഡുകളില്‍ രാത്രിതന്നെ കരിങ്കൊടികളുയര്‍ന്നു. മഞ്ഞയും പച്ചയും നിറഞ്ഞ ബോര്‍ഡുകള്‍ ആരാധകര്‍ പുലര്‍ച്ചെ തന്നെ പലേടത്തും എടുത്തുമാറ്റുന്നത് കാണാമായിരുന്നു. ബ്രസീലിന്‍െറ ഫൈനല്‍ പ്രവേശം കൊണ്ടാടാന്‍ കൊണ്ടിട്ട കൊടിതോരണങ്ങളും പടക്കങ്ങളുമെല്ലാം വെറുതെയായി. ബ്രസീല്‍ ആരാധകരുടെ വിളര്‍ത്ത മുഖം കാണാനാവാതെ അര്‍ജന്‍റീന ആരാധകര്‍ പോലും സങ്കടപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.