ചാലിയാറില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു

ഫറോക്ക്: ചാലിയാറില്‍ ചൂണ്ടയിട്ട് മീന്‍പിടിക്കാന്‍ പോയ ചെറുവള്ളം മറിഞ്ഞ് മധ്യവയസ്കനെ കാണാതായി. കൂടെയുണ്ടായിരുന്നയാള്‍ നീന്തി രക്ഷപ്പെട്ടു. കിഴിശ്ശേരിയില്‍ താമസിക്കുന്ന ഫറോക്ക് പുത്തലത്ത് ഷൗക്കത്തലിയെയാണ് (52) കാണാതായത്. ഇദ്ദേഹത്തോടൊപ്പം വള്ളത്തിലുണ്ടായിരുന്ന പേട്ട കളത്തിങ്ങല്‍ അബ്ദുല്‍ ഹമീദ് എന്ന കുട്ടിബായിയാണ് (55) രക്ഷപ്പെട്ടത്. ഫറോക്ക് പുതിയ പാലത്തിനു സമീപം ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. പുഴയില്‍ ഒഴുക്ക് ശക്തമായപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട വള്ളം മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട ഹമീദ് പറഞ്ഞു. ഇയാള്‍ അറിയിച്ചതിനെതുടര്‍ന്ന് നാട്ടുകാരും ഫറോക്ക് പൊലീസ്, മീഞ്ചന്ത ഫയര്‍ ആന്‍ഡ് റസ്ക്യൂ, ബേപ്പൂര്‍ കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയവര്‍ ഷൗക്കത്തലിക്കായി തിരച്ചില്‍ നടത്തുകയാണ്. ചന്തക്കടവ് മണല്‍പാതാറിനു സമീപം കേന്ദ്രീകരിച്ചാണ് അര്‍ധരാത്രിയിലും തിരച്ചില്‍ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.