‘കെ.എസ്.ആര്‍.ടി.സി ബസുകളെ മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍നിന്ന് ഒഴിവാക്കണം’

കോഴിക്കോട്: മൊഫ്യൂസില്‍ സ്റ്റാന്‍ഡ് സ്വകാര്യ ബസുകള്‍ക്ക് മാത്രമായി കോഴിക്കോട് കോര്‍പറേഷന്‍ നിര്‍മിച്ചതാണെന്നും കെ.എസ്.ആര്‍.ടി.സിക്ക് രണ്ട് ട്രാക്ക് മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും സ്വകാര്യ ബസ് ഓപറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി. കെ.എസ്.ആര്‍.ടി.സിക്ക് ബസ് സ്റ്റാന്‍ഡിന്‍െറ പ്രവൃത്തി നടക്കുന്നതുകൊണ്ട് കലക്ടര്‍ ഇടപെട്ടാണ് എട്ട് ബസ് വീതം സര്‍വീസ് നടത്താന്‍ അനുവാദം കൊടുത്തത്. ഇനിയും സ്വകാര്യ ബസ് തൊഴിലാളികളെ ഉപദ്രവിച്ചാല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് ഒഴിവാക്കാനുള്ള പ്രക്ഷോഭപരിപാടികള്‍ നടത്തും. യോഗത്തില്‍ പ്രസിഡന്‍റ് പി. മൊയ്തീന്‍കുട്ടി, സെക്രട്ടറി കെ. രാധാകൃഷ്ണന്‍, കെ.പി. മുഹമ്മദ്, ഇസ്ഹാഖ്, പി.വി. സുരേഷ്ബാബു, സി.ഡി. അഭിലാഷ്, കെ.എം. സതീഷ്, പി.കെ.പി. അബ്ദുറഹ്മാന്‍, സലീം നരിക്കുനി, ഷഹീര്‍ ശംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.