ആലപ്പുഴ: കൊള്ളപ്പലിശക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുന്നതിന് പൊലീസ് വകുപ്പ് ആരംഭിച്ച ‘ഓപറേഷന്‍ കുബേര’യുടെ ഭാഗമായി ആദ്യഘട്ടത്തിലെടുത്ത നടപടികള്‍ പ്രശംസനീയമായിരുന്നെന്ന് കണ്‍സ്യൂമര്‍ ഹ്യൂമന്‍ റൈറ്റ്സ് സൊസൈറ്റി ജില്ലാ ജനറല്‍ബോഡി യോഗം വിലയിരുത്തി. പിന്നീടുള്ള നീക്കങ്ങള്‍ ബ്ളേഡ് മാഫിയ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് രക്ഷപ്പെടുന്നതിന് പഴുതുകളൊരുക്കുന്നതായി മാറിയെന്നും ഇപ്പോള്‍ കാര്യമായ പരിശോധനകള്‍ നടക്കുന്നില്ലെന്നും അംഗങ്ങള്‍ വിമര്‍ശമുന്നയിച്ചു. യോഗം സംസ്ഥാന ചെയര്‍മാന്‍ പുറക്കാട് ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ജി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിബിന്‍ ആട്ടോക്കാരന്‍, കെ.പി. ഗോപാലകൃഷ്ണന്‍, ജോസഫ് പരുവക്കാട്, വി.പി. സേവ്യര്‍, കെ. റാംമോഹന്‍, എ. അജിത്, ടി.ആര്‍. ശിശുപാലന്‍, പി.ബി. ബ്രൈറ്റ്, കെ. ശിവന്‍, ശശിലാല്‍, പി.ഡി. ബാബു എന്നിവര്‍ സംസാരിച്ചു. നിയോജക മണ്ഡലം കമ്മിറ്റികളുടെ സംഘാടക ചെയര്‍മാന്‍മാരായി സി.കെ. ഗോപിനാഥന്‍ (കായംകുളം), കെ.ജി. ഓമനക്കുട്ടന്‍ (ഹരിപ്പാട്), എ. കോശി (അമ്പലപ്പുഴ), കെ. വേണുഗോപാല്‍ (ആലപ്പുഴ), ഈര വിശ്വനാഥന്‍ (കുട്ടനാട്), പ്രഫ. ചന്ദ്രശേഖരന്‍ (മാവേലിക്കര), എ. അജിത് (ചേര്‍ത്തല), പി.എസ്. പ്രസന്നകുമാര്‍ (ചെങ്ങന്നൂര്‍), വനിതാവേദി കണ്‍വീനര്‍മാരായി ശോഭ സുരേന്ദ്രന്‍ (ഹരിപ്പാട്), ചന്ദ്ര ഗോപിനാഥ് (കായംകുളം), ഷരീഫബീവി (ആലപ്പുഴ), ഉഷ ബാബു (അമ്പലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.