ന്യൂഡൽഹി: വിദേശഫണ്ട് പറ്റി രാജ്യത്തിൻെറ വികസനത്തിന് വിഘാതം നിൽക്കുന്നെന്ന് സന്നദ്ധസംഘടകൾക്കെതിരെ റിപ്പോ൪ട്ട് നൽകിയ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് സംഘ്പരിവാറിന് അമേരിക്കയിൽനിന്ന് ഒഴുകിയത്തെുന്ന കോടികളെക്കുറിച്ച് മൗനം. സംഭാവനകൾക്ക് നികുതി ഇളവോടെ അമേരിക്കയിൽ പ്രവ൪ത്തിക്കുന്ന ഇന്ത്യ ഡെവലപ്മെൻറ് ആൻഡ് റിലീഫ് ഫണ്ട് (ഐ.ഡി.ആ൪.എഫ് ),ഹിന്ദു സ്വയം സേവക് സംഘ്, വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക, സേവ ഇൻറ൪നാഷനൽ ഫൗണ്ടേഷൻ, ഏകൽ വിദ്യാലയ ഫൗണ്ടേഷൻ എന്നീ സംഘടനകൾ വഴിയാണ് ആ൪.എസ്.എസിനും അനുബന്ധ സംഘടനകൾക്കും ഫണ്ട് എത്തുന്നത്.
തികച്ചും സ്വതന്ത്ര മതേതര സംഘടന എന്ന നാട്യത്തിലാണ് ഐ.ഡി.ആ൪.എഫ് അമേരിക്കയിലെ വൻ കോ൪പറേറ്റുകളിൽനിന്ന് ഇന്ത്യയിലെ വികസന പ്രവ൪ത്തനങ്ങൾക്ക് എന്ന പേരിൽ സംഭാവനകൾ പറ്റിയിരുന്നത്. എന്നാൽ ആ൪.എസ്.എസിനു കീഴിലെ വിവിധ പോഷക സംഘടനകൾക്കാണ് പിരിച്ചെടുത്ത പണത്തിൻെറ സിംഹഭാഗവുമത്തെിയത്. അമേരിക്ക കേന്ദ്രീകരിച്ച് നടന്നുവരുന്ന പരിവാ൪ പ്രവ൪ത്തനങ്ങളെയും പണമൊഴുക്കിനെയും കുറിച്ച് ’ഐക്യനാടുകളിലെ ഹിന്ദു ദേശീയത’ എന്ന പേരിൽ സൗത് ഏഷ്യൻ സിറ്റിസൺ വെബ് ആണ് ഒരാഴ്ച മുമ്പ് റിപ്പോ൪ട്ട് പുറത്തുവിട്ടത്. പത്തുവ൪ഷത്തിനിടെ അമ്പത്തഞ്ച് ദശലക്ഷം ഡോള൪ സന്നദ്ധ സംഘടനകളുടെ മറവിൽ പരിവാറിൻെറ ഖജനാവിലത്തെിയെന്ന് റിപ്പോ൪ട്ടിൽ പറയുന്നു. ബാലഗോകുലം, ശാഖ തുടങ്ങിയ സംഘടനാ പ്രവ൪ത്തനങ്ങൾ അമേരിക്കൻ ഇന്ത്യക്കാ൪ക്കിടയിൽ ഇവ൪ വ്യാപിപ്പിക്കുന്നതായും റിപ്പോ൪ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.