വടക്കാഞ്ചേരി: അടുക്കളത്തോട്ടം അര്‍ബുദത്തെ ചെറുക്കുമെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സന്‍ ചികിത്സാവിഭാഗത്തിലെ ഡോ. വി.ആര്‍. അജിത് കുമാര്‍ അഭിപ്രായപ്പെട്ടു. ജനമൈത്രി പൊലീസിന്‍െറ സഹായത്തോടെ സംഘടിപ്പിച്ച കാന്‍സര്‍ നിര്‍ണയ ക്യാമ്പിനോടനുബന്ധിച്ച ബോധവത്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിത രാസകീടനാശിനി വളപ്രയോഗത്താല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പഴം, പച്ചക്കറി ഉല്‍പനങ്ങള്‍ അകറ്റിനിര്‍ത്തണം. കാന്‍സര്‍ ചികിത്സക്കായി മൂന്നുകോടി വിലയുള്ള ഉപകരണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. യോഗം കുന്നംകുളം ഡിവൈ.എസ്.പി ടി.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. എ. വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. ഡോ. സോനാറാം, ഡോ. ഷിന്‍േറാ എന്നിവര്‍ സംസാരിച്ചു. സീനിയര്‍ പൊലീസ് ഓഫിസര്‍ ജയന്‍ കുണ്ടുകാട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.