മംഗലാപുരം: കുടിവെള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് വിവിധ ഗ്രാമത്തിലുള്ളവര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ പത്തു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഹാസന്‍ ജില്ലയിലെ ബേലൂരിലാണ് സംഘട്ടനമുണ്ടായത്. ബേലൂരിലെ മലേനഹള്ളി ഗ്രാമത്തിലുള്ളവരും ചിക്കമഗലൂര്‍ ജില്ലയിലെ ബേലവാടി, കാലാസപുര്‍, ഇച്ചിലഹള്ളി തുടങ്ങി പതിമൂന്ന് ഗ്രാമത്തിലുള്ളവരും തമ്മിലായിരുന്നു സംഘട്ടനം. ചിക്കമഗലൂരിലെ പതിമൂന്ന് ഗ്രാമങ്ങള്‍ക്കും ബേലൂരിനും ഒരു പോലെ ഉപകാരപ്രദമായ കുടിവെള്ള പദ്ധതിയാണിത്. പത്തുകോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കായി മലേനഹള്ളി ഗ്രാമത്തിലൂടെ നാലര കിലോമീറ്റര്‍ നീളത്തില്‍ കനാല്‍ കുഴിക്കേണ്ടതുണ്ട്. ഇതിനു വേണ്ടി യന്ത്രങ്ങള്‍ ഉപയോഗിച്ചപ്പോഴും സ്ഫോടനങ്ങള്‍ നടത്തിയപ്പോഴും ഇവിടങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിരുന്നു. അതോടെയാണ് ഈ പ്രദേശത്തുകാര്‍ പദ്ധതിക്ക് എതിരായത്. കേടായ വീടുകള്‍ക്ക് നഷ്ടപരിഹാരം കിട്ടാതെ പദ്ധതി തുടരാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് അവര്‍ പണി തടഞ്ഞു. പണി മുടങ്ങിയതോടെ മറ്റ് പതിമൂന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍ സംഘടിച്ച് പ്രതിഷേധവുമായി മലേനഹള്ളിയിലെത്തി. തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്. പദ്ധതിക്കായി സ്ഫോടനം നടത്തിയത് ഹാസനിലെ ഡി.സിയുടെ അനുമതിയോടെയല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.