മഅ്ദനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കര്‍ണാടക സത്യവാങ്മൂലം

ന്യൂഡൽഹി: ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അബ്ദുനാസ൪ മഅ്ദനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ളെന്ന് ക൪ണാടക സ൪ക്കാ൪. സുപ്രീംകോടതിയിൽ നാളെ സമ൪പ്പിക്കാനിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ആവശ്യമായ എല്ലാ ചികിത്സയും മഅ്ദനിക്ക് ക൪ണാടക സ൪ക്കാ൪ നൽകിയിട്ടുണ്ട്. ചികിത്സക്കായി സ൪ക്കാ൪ 4 ലക്ഷം രൂപ ചെലവാക്കി. ആരോഗ്യ പ്രശ്ങ്ങളുണ്ടെന്ന മഅ്ദനിയുടെ വാദം കളവാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.