പാണ്ടിക്കാട്ട് റോഡരികിലെ വാഹനങ്ങള്‍ മാറ്റി

പാണ്ടിക്കാട്: ഗതാഗത തടസ്സങ്ങള്‍ ഉണ്ടാക്കുംവിധം റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മാറ്റണമെന്ന ഹൈകോടതി വിധിയെ തുടര്‍ന്ന് പാണ്ടിക്കാട് പൊലീസ്സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന അനധികൃത മണല്‍ വാഹനങ്ങള്‍ പൊലീസ് നീക്കി. മണല്‍ കടത്തി പിടികൂടിയ വാഹനങ്ങള്‍ മഞ്ചേരി റോഡില്‍ പൊലീസ് സ്റ്റേഷന്‍ മുതല്‍ ബസ് സ്റ്റാന്‍ഡ് വരെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു. ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും ഇത് കാരണമാവുന്നതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ റോഡിലെ എസ്.ഐ ക്വാര്‍ട്ടേഴ്സ് സ്റ്റോപ്പിലെ അഭ്യന്തരവകുപ്പിന്‍െറ കീഴിലുള്ള ഒഴിഞ്ഞ പറമ്പിലേക്കാണ് വാഹനങ്ങള്‍ മാറ്റിയത്. പാണ്ടിക്കാട് ഏറ്റവും തിരക്കുള്ള മഞ്ചേരി റോഡിലെ മണല്‍ വാഹനങ്ങള്‍ നീക്കിയത് ഏറെ ആശ്വാസമാകും. സ്റ്റേഷന് മുന്നിലെ ബാക്കിയുള്ള വാഹനങ്ങള്‍ കൂടി മാറ്റിയാല്‍ ഗതാഗത തടസ്സം പൂര്‍ണമായും ഒഴിവാക്കാനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.