മലപ്പുറം: മാനേജര്‍മാരുടെ സമ്മര്‍ദത്തിന് വഴങ്ങി അധ്യാപകരെ അന്യായമായി സ്ഥലംമാറ്റുന്ന നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് സി.പി.എം സംസ്ഥാന സമിതി അംഗം ടി.കെ. ഹംസ. പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലുണ്ടായ വിവാദത്തിന്‍െറ മുഴുവന്‍ ഉത്തരവാദിത്തവും വിദ്യാഭ്യാസമന്ത്രിക്കും സര്‍ക്കാറിനുമാണ്. മന്ത്രിയായിരിക്കെ താന്‍ എല്ലായ്പ്പോഴും അവിടെ പോവാറുണ്ടായിരുന്നു. ഗേറ്റ് തുറന്നോ അടച്ചോ എന്നൊന്നും നോക്കി പ്രശ്നമുണ്ടാക്കാന്‍ നിന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുന$സ്ഥാപിക്കുക, അധ്യാപകരുടെ ജോലി സ്ഥിരത ഉറപ്പുവരുത്തുക, മാനേജര്‍മാരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിക്ഷാ നടപടി സ്വീകരിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എന്‍. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ. ബദറുന്നീസ, ടി.കെ.എ. ഷാഫി, ബി. സുരേഷ്, പ്രേമന്‍ പരുത്തിക്കാട്, ബേബി മാത്യു, കെ. ദാസന്‍, പി.എം. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. പി.എല്‍. ശോഭനകുമാരി, ആര്‍.കെ. ബിനു, എം. ഗോപിനാഥ്, പി.വി. സേതുമാധവന്‍, ഇ.പ സോണിയ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.