വ്രതമാസത്തിലും തെങ്ങുകയറ്റം പഠിക്കാന്‍ പഠിതാക്കള്‍ റെഡി

എടവണ്ണപ്പാറ: നാളികേര വികസനബോര്‍ഡിന്‍െറ കീഴിലുള്ള മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ കീഴിലെ സെന്‍ററുകളില്‍ വ്രതമാസമായിട്ടും നൂറുകണക്കിനാളുകള്‍ തെങ്ങുകയറ്റം പഠിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തു. പഠിതാക്കള്‍ക്കുള്ള റമദാന്‍ കിറ്റ് വിതരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം എടവണ്ണപ്പാറയില്‍ കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ നിര്‍വഹിച്ചു. മലപ്പുറം കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ നാസര്‍ പൊന്നാട് അധ്യക്ഷത വഹിച്ചു. വാണിയമ്പലത്ത് വി.എ.കെ. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐക്കരപടി സെന്‍ററില്‍ കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കുറുവ സെന്‍ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുബൈദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കാവനൂര്‍ സെന്‍ററില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുഞ്ഞിമോന്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.