മുല്ലപ്പെരിയാര്‍: അറ്റകുറ്റപണികള്‍ അവസാനഘട്ടത്തിലേക്ക്

കുമളി: മുല്ലപ്പെരിയാ൪ ജലനിരപ്പ് 142 അടിയാക്കി ഉയ൪ത്തുന്നതിൻെറ ഭാഗമായുള്ള അറ്റകുറ്റപണികൾ രണ്ട് ദിവസത്തിനുള്ളിൽ പൂ൪ത്തിയാകും. 13 ഷട്ടറുകളുടെ റബ൪ ബീഡിങ്ങുകൾ മാറ്റൽ, സ്പിൽവേ ഷട്ടറുകൾ താഴ്ത്താൻ ഉപയോഗിക്കുന്ന ഇരുമ്പ് വടങ്ങൾ പൊട്ടിയവ നീക്കൽ അടക്കമുള്ള അറ്റകുറ്റപണികളാണ് പൂ൪ത്തിയാകുന്നത്. ജോലികൾ വിലയിരുത്താൻ തമിഴ്നാട് ചീഫ് എൻജിനീയ൪ ശനിയാഴ്ച അണക്കെട്ട് സന്ദ൪ശിച്ചിരുന്നു.

സുപ്രീംകോടതി അനുമതി നൽകിയതിനെ തുട൪ന്നാണ് മുല്ലപ്പെരിയാ൪ അണക്കെട്ടിലെ ജലനിരപ്പ് 136ൽ നിന്ന് 142 അടിയാക്കി ഉയ൪ത്താനുള്ള നടപടി തമിഴ്നാട് ആരംഭിച്ചത്. കഴിഞ്ഞ 35 വ൪ഷമായി ഉയ൪ത്തിവെച്ചിരുന്ന ഷട്ടറുകൾ താഴ്ത്തുന്നതിനാണ് രണ്ട് മാസത്തിലധികം നീണ്ട അറ്റകുറ്റപണികൾ തമിഴ്നാട് പൊതുമരാമത്ത് വകുപ്പിൻെറ നടന്നുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.