സേവന വ്യാപ്തി വര്‍ധിപ്പിച്ച് സഹകരണ പ്രസ്ഥാനം മുന്നേറണം –വി.എസ്

വൈപ്പിന്‍ : സേവനത്തിന്‍െറ വ്യാപ്തി വര്‍ധിപ്പിച്ച് സഹകരണ ബാങ്കുകള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം ഫലപ്രദമായി നിര്‍വഹിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എടവനക്കാട് സര്‍വീസ് സഹകരണ ബാങ്കിന്‍െറ ഒരു വര്‍ഷം നീണ്ട ശതാബ്ദിയാഘോഷങ്ങളുടെ സമാപനത്തിന്‍െറ ഭാഗമായി നടന്ന പ്രതിഭ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്. എസ്. ശര്‍മ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച നാല്‍പതോളം പ്രതിഭകള്‍ക്ക് വി.എസ് ട്രോഫികള്‍ നല്‍കി. ജില്ലാ പഞ്ചായത്തംഗം എം.ജെ. ടോമി, അഡ്വ. പി.എന്‍. തങ്കരാജ്, സി.എച്ച്.എം. അഷ്റഫ്, വിവിധ സഹകരണ ബാങ്ക് പ്രസിഡന്‍റുമാരായ മയ്യാറ്റില്‍ സത്യന്‍, എം.സി. സുനില്‍കുമാര്‍, പി.കെ. രാജീവ്, കെ.എല്‍. ദിലീപ് കുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ഐ. റഷീദ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്‍റ് ടി.എ. ജോസഫ് സ്വാഗതവും കെ.എസ്. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു. രാവിലെ നടന്ന സഹകരണ സെമിനാര്‍ അഡ്വ. എം.എം. മോനായി ഉദ്ഘാടനം ചെയ്തു. പി.പി. ജോയി മോഡറേറ്ററായിരുന്നു. സഹകരണ യൂനിയന്‍ ചെയര്‍മാന്‍ മയ്യാറ്റില്‍ സത്യന്‍, ചാള്‍സ് ആന്‍റണി, സി. ചന്ദ്രബാബു, കെ.എസ്. അജയകുമാര്‍, ടി.എ. ജോസഫ്, അഡ്വ. ജിജോ ടി. ജോസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.