മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ പട്ടം പറപ്പിക്കുന്നതിന് മാന്‍ജ, നൈലോണ്‍, ടൈന്‍ഗീസ്, ചൈനീസ് നിര്‍മിത പ്ളാസ്റ്റിക് നൂല്‍ എന്നിവക്ക് പകരം കോട്ടണ്‍ നൂല്‍ ഉപയോഗിക്കണമെന്ന് ഫോര്‍ട്ടുകൊച്ചി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്‍െറ ഉത്തരവ്. കോട്ടണ്‍ നൂല്‍ ഒഴികെയുള്ളവ ഉപയോഗിക്കുന്നതുമൂലം പക്ഷികള്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് കാണിച്ച് ജെയ്ന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുകേഷ് ജെയ്ന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഫോര്‍ട്ടുകൊച്ചി ഡിവിഷനല്‍ മജിസ്ട്രേറ്റ് സി.ഒ ഗിരിജയുടെ ഉത്തരവ്. കുപ്പിച്ചില്ല് അരച്ച് നൂലില്‍ വെച്ചുപിടിപ്പിക്കുന്ന മാന്‍ജ, നൈലോണ്‍, ടൈന്‍ഗീസ് തുടങ്ങിയവ പക്ഷികള്‍ക്ക് പുറമെ, മനുഷ്യര്‍ക്കും ഭീഷണിയാകുന്നതായി മുകേഷ് ജെയ്ന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈകോടതി ഹരജി ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുത്തതിനെ തുടര്‍ന്നാണ് ആര്‍.ഡി.ഒയുടെ നടപടി. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഇക്കാര്യം പരിശോധിക്കണമെന്നും ഈ പ്രദേശങ്ങളില്‍ പട്ടം പറത്തല്‍ വിനോദവുമായി ബന്ധപ്പെട്ട സംഘടനകളെയും വ്യക്തികളെയും ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.