കളമശേരി: ഏലൂരില്‍ മാലിന്യ സംസ്കരണത്തിനും കുടിവെള്ളത്തിനുമായി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച മാലിന്യ സംസ്കരണ പ്ളാന്‍റും മഴവെള്ള സംഭരണിയും കാടുകയറി നശിക്കുന്നു. 2006-’07 പദ്ധതിയില്‍പ്പെടുത്തിയാണ് ഏലൂര്‍ മഞ്ഞുമ്മല്‍ ഷോപ്പിങ് കോംപ്ളക്സില്‍ മാലിന്യ സംസ്കരണത്തിനായി വെര്‍മി കമ്പോസ്റ്റിങ് പ്ളാന്‍റ് സ്ഥാപിച്ചത്. മാലിന്യ സംസ്കരണത്തിന് ഏറെ ബുദ്ധിമുട്ടുന്ന ഏലൂരില്‍ ലക്ഷങ്ങള്‍ ചെലവിട്ട് സ്ഥാപിച്ച പ്ളാന്‍റ് കാടുകയറി നശിക്കുകയാണ്. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിനായി നിരവധി ജീവനക്കാരെയും ഇതിലേക്ക് മാലിന്യ സംഭരണത്തിന് വാഹനങ്ങളും വാങ്ങിയിരുന്നു. പഞ്ചായത്ത് നഗരസഭയായി മാറി ഭരണമാറ്റവും വന്നതോടെയാണ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം നിലച്ചത്. ഇതിനിടെ പ്ളാന്‍റില്‍ പ്രവര്‍ത്തനം നിലച്ചതോടെ ജീവനക്കാര്‍ മറ്റ് ജോലികള്‍ തേടി പോവുകയും ചെയ്തു. പഞ്ചായത്തായിരുന്ന ഘട്ടത്തില്‍ ജനകീയാസൂത്രണ പദ്ധതിയില്‍പ്പെടുത്തി 2008-’09 ലാണ് കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഇതിനായി ലക്ഷങ്ങള്‍ ചെലവിട്ട് പടുകൂറ്റന്‍ മഴവെള്ള സംഭരണിയും മോട്ടോറും ഉള്‍പ്പെടുത്തി കെട്ടിടവും നിര്‍മിച്ചിരുന്നു. എന്നാല്‍, ആരംഭ ഘട്ടത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. കാടുകയറിയതോടെ മോട്ടോറും സംഭരണിയും കെട്ടിടവും നശിച്ച നിലയിലാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.