????????????? ??? ?????

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ മതിലിടിഞ്ഞ് 11 മരണം

ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂ൪ ജില്ലയിൽ ഗോഡൗണിൻെറ മതിലിടിഞ്ഞ് 11 മരണം. നിരവധി പേ൪ കുടുങ്ങി കിടക്കുന്നതായി പ്രാഥമിക വിവരം. അവിശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു ആൺകുട്ടിയെ രക്ഷപ്പെടുത്തി.

പുല൪ച്ചെയാണ് ഗോഡൗണിൻെറ ചുറ്റുമതിൽ നിലംപൊത്തിയത്. അപകടത്തിൽപ്പെട്ടരിൽ അധികവും നി൪മാണത്തൊഴിലാളികളാണ്. മതിലിന് സമീപത്താണ് തൊഴിലാളികൾ കുടിൽ കെട്ടിയിരുന്നത്. കുടിലിന് മുകളിലേക്ക് ചുറ്റുമതിൽ തക൪ന്നു വീഴുകയായിരുന്നു.

അപകടശബ്ദം കേട്ട പ്രദേശവാസികളാണ് രക്ഷാപ്രവ൪ത്തനത്തിന് തുടക്കമിട്ടത്. പൊലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവ൪ത്തനങ്ങൾ പുരോഗമിക്കുന്നു.

ചെന്നൈയിൽ 11 നില കെട്ടിടം തക൪ന്നുവീണ് അറുപതിലധികം പേ൪ മരിച്ച സംഭവം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് തിരുവള്ളൂരിലെ അപകടം. ചെന്നൈ ദുരന്തം അന്വേഷിക്കാൻ ജോയിൻറ് പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ മുഖ്യമന്ത്രി ജയലളിത നിയോഗിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.