ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്: റാങ്ക് തിളക്കത്തില്‍ ആകാശ്

ആറ്റിങ്ങല്‍: കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ബി.ടെക് പരീക്ഷയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് ആറ്റിങ്ങല്‍ കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ആകാശിന്.ആറ്റിങ്ങല്‍ കൊടുമണ്‍ അഷ്ടമിയില്‍ ജയദേവന്‍ നായരുടെയും ഗീതാകുമാരിയുടെയും മകനാണ്. പഠിച്ചുകൊണ്ടിരിക്കെ കോയമ്പത്തൂര്‍ കേന്ദ്രമായുള്ള കമ്പനിയില്‍ പ്ളേസ്മെന്‍റ് ലഭിച്ചിരുന്നെങ്കിലും എം.ടെക്കിന് പോകാനുള്ള ഒരുക്കത്തിലാണ് ആകാശ്. ഗേറ്റ് എഴുതി ഐ.ഐ.ടിയില്‍ പ്രവേശം നേടണമെന്നും അധ്യാപകനാകണമെന്നുമാണ് ആകാശിന്‍െറ സ്വപ്നം. ഡല്‍ഹി പൊലീസില്‍ എസ്.ഐയായിരുന്ന ആകാശിന്‍െറ പിതാവ് ജയദേവന്‍ നായര്‍ വൃക്കസംബന്ധമായ അസുഖം കാരണം ചികിത്സയിലാണ്. രോഗാവസ്ഥയില്‍ വിഷമിച്ച് കഴിയവേയാണ് മകന്‍െറ റാങ്ക് വിവരം അറിയുന്നത്. ഏകസഹോദരി അശ്വതി ടെക്നോപാര്‍ക്കിലെ ജീവനക്കാരിയാണ്. അഡ്വ. ബി. സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ ഐ.എച്ച്.ആര്‍.ഡി കോളജ് അധികൃതര്‍ എന്നിവര്‍ വീട്ടിലെത്തി അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.