മോഷണക്കേസില്‍ വീട്ടുജോലിക്കാരി പിടിയില്‍

തിരുവനന്തപുരം: വീട്ടുജോലിക്കുനിന്നശേഷം മോഷണം നടത്തി മുങ്ങുന്ന യുവതി പിടിയില്‍. ആര്യനാട് സ്വദേശി ശ്രീജ എന്ന ശ്രീദേവി (30) ആണ് വഞ്ചിയൂര്‍ പൊലീസിന്‍െറ പിടിയിലായത്. പേട്ട അക്ഷരവീഥി ലെയിനില്‍ വീട്ടില്‍ ജോലിക്കുനില്‍ക്കവെ മൂന്നര പവന്‍ ആഭരണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. മോഷണം നടത്തിയശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. പേട്ട സി.ഐ അഭിലാഷ്, എസ്.ഐ അശോക്കുമാര്‍, ക്രൈം എസ്.ഐ മധു, സിവില്‍ പൊലീസുകാരായ ജയശങ്കര്‍, സായികുമാര്‍, വനിതാ കോണ്‍സ്റ്റബിള്‍ ശശികല എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.