വായനമത്സരത്തിന് ആവേശകരമായ തുടക്കം

കല്‍പറ്റ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാനത്തെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന അഖില കേരള വായനമത്സരം ജില്ലയിലെ 92 സ്കൂളുകളില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടേയും അധ്യാപക-രക്ഷകര്‍ത്താക്കളുടേയും പങ്കാളിത്തത്തോടെ നടത്തി. വൈത്തിരി താലൂക്കിലെ 27 സ്കൂളുകളില്‍ മത്സരങ്ങള്‍ അരങ്ങേറി. കെ.ബി.സി.ടി ലൈബ്രറിയുടെ നേതൃത്വത്തില്‍ പരിയാരം ഗവ. ഹൈസ്കൂളില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് ഫൈസല്‍, സുഹൈല്‍, മുഹമ്മദ് ഷിനാസ് എന്നിവര്‍ വിജയികളായി. സമന്വയം ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ റിപ്പണ്‍ ഗവ. ഹൈസ്കൂളില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് ഷമീല്‍, വി. ശ്രീജിത്ത്, പി. മുഹമ്മദ് മുഫീദ് എന്നിവരാണ് വിജയികള്‍. ഹരിശ്രീ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരത്തില്‍ സമല്‍ സലീം, പി. വൈഷ്ണവ്, എം.എസ്. സൂരജ് എന്നിവരും ശക്തി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കല്‍പറ്റ എന്‍.എസ്.എസ് ഹൈസ്കൂളില്‍ നടന്ന മത്സരത്തില്‍ സി. വിവേകാനന്ദ്, പി.ജി. ശ്രീരാജ്, എന്‍.കെ. അമല്‍രാഗ് എന്നിവരും ജേതാക്കളായി. കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയത്തിന്‍െറ നേതൃത്വത്തില്‍ കല്‍പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരത്തില്‍ ആഷിഖ് നൂറുദ്ദീന്‍, അജയ് ആസാദ്, പി.വി. ഹരികൃഷ്ണന്‍ എന്നിവരാണ് വിജയിച്ചത്. ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറിയുടെ നേതൃത്വത്തില്‍ കണിയാമ്പറ്റ ഗവ. ഹൈസ്കൂളില്‍ നടന്ന മത്സരത്തില്‍ ഗോപിക കൃഷ്ണന്‍, ബേസില്‍ ഗ്രേസ് ഏലിയാസ്, ജെ.എസ്. ജ്യോതിക എന്നിവര്‍ വിജയികളായി. മുണ്ടേരി സൃഷ്ടി ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മത്സരത്തില്‍ ഗൗതം എസ്. പ്രകാശ്, എം.ആര്‍. അഭിഷേക്, യു. തസ്നി എന്നിവര്‍ വിജയികളായി. പിണങ്ങോട് ദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ഡബ്ള്യു.ഒ.വി ഹൈസ്കൂളില്‍ നടത്തിയ മത്സരത്തില്‍ ഷാന്‍ മുഹമ്മദ്, അസ്ലം ഷേര്‍ഖാന്‍, റീജ തസ്രീഫ്, അബ്ദുല്‍ മഷ്ഹൂഖ് എന്നിവരാണ് വിജയികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.