വില കുതിക്കുന്നു; ഉള്ളി കയറ്റുമതിക്ക് നിയന്ത്രണം

ന്യൂഡൽഹി: വില കുതിച്ചുയരുന്നതിൻെറ പശ്ചാത്തലത്തിൽ ഉള്ളിയുടെ കുറഞ്ഞ കയറ്റുമതിവില (എം.ഇ.പി) ടണ്ണിന് 500 ഡോളറായി ഉയ൪ത്തി. നേരത്തേ ഇത് 300 ഡോളറായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആഭ്യന്തരവിപണിയിൽ ഉള്ളിവില കുത്തനെ ഉയരുകയാണ്.  ഒരു മാസം മുമ്പ് 15 രൂപയിൽ താഴെയായിരുന്ന വില ഇപ്പോൾ 30 രൂപയിലത്തെി. വില ഇനിയും കൂടുമെന്ന റിപ്പോ൪ട്ടിനെ തുട൪ന്നാണ് എം.ഇ.പി ഉയ൪ത്തിയത്. കയറ്റുമതി നിരുത്സാഹപ്പെടുത്തി ആഭ്യന്തരവിപണിയിൽ ആവശ്യത്തിന് ഉള്ളി ലഭ്യമാക്കുന്നതിനാണ് എം.ഇ.പി കൂട്ടിയത്. മന്ത്രിസഭാ ഉപസമിതിയാണ് ബുധനാഴ്ച ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതനുസരിച്ച് ടണ്ണിന് 500 ഡോളറിൽ കുറഞ്ഞ വിലക്ക് ഉള്ളി കയറ്റുമതി അനുവദിക്കില്ല. ടണ്ണിന് 500 ഡോള൪ എന്ന് കണക്കാക്കുമ്പോൾ കിലോക്ക് 30 രൂപയോളം വരും. അത്രയും വില ആഭ്യന്തര വിപണിയിൽ കിട്ടുന്നതിനാൽ, കയറ്റുമതി കുറയുമെന്നാണ് സ൪ക്കാ൪ കണക്കുകൂട്ടുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.