വിശ്രമിക്കാന്‍ സമയമില്ല, ലക്ഷ്യം റിയോ –ക്ളിന്‍സ്മാന്‍

സാൽവദോ൪: ‘വിശ്രമിക്കാൻ സമയമില്ല. ഒട്ടേറെ പാഠങ്ങൾ പഠിച്ചു. ഇനിയും ഞങ്ങൾ വരും, 2016ൽ റിയോ ഒളിമ്പിക്സിൽ വലിയ നേട്ടങ്ങളുമായി മടങ്ങാൻ’ -അടിമുടി ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമായി ക്ളിൻസ്മാനും ബോയ്സും ബ്രസീലിൽനിന്ന് മടങ്ങുന്നു.  യുവനിരയുമായത്തെി ബ്രസീൽ ലോകകപ്പിൽ പ്രീക്വാ൪ട്ട൪ വരെയത്തെിയ അമേരിക്കൻ ടീമിൻെറ പ്രകടനത്തിൽ പൂ൪ണ സംതൃപ്തനായാണ് ക്ളിൻസ്മാൻെറ മടക്കം.
 ഗ്രൂപ് റൗണ്ടിൽതന്നെ മടങ്ങുമെന്ന് കൽപിച്ചവരുടെ നാവടക്കിയതിൻെറ സന്തോഷമുണ്ട് മുൻ ജ൪മൻ ദേശീയ ടീം കോച്ചിന്. ജ൪മനി, പോ൪ചുഗൽ, ഘാന തുടങ്ങിയ വമ്പന്മാരടങ്ങിയ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാ൪ട്ടറിലത്തെിയ ശേഷം ബെൽജിയത്തോട് ജീവന്മരണ പോരാട്ടം നടത്തിയാണ് യു.എസ് ബോയ്സിൻെറ മടക്കം.
‘അടുത്ത ലക്ഷ്യം 2015ലെ കോൺകകാഫ് ഗോൾഡ് കപ്പ്. തൊട്ടുപിന്നാലെ റിയോ ഒളിമ്പിക്സിനായി വീണ്ടും ബ്രസീലിലത്തെും. ഇതേവ൪ഷം കോപ അമേരിക്കയിലും പന്തുതട്ടും. 2018 റഷ്യ ലോകകപ്പിലേക്ക് വ൪ധിത വീര്യവുമായി ടീമിനെ പാകപ്പെടുത്താനുള്ള സമയമാണിനി’ -അമേരിക്കൻ പരിശീലകനായി വേഷമണിഞ്ഞ് കുറഞ്ഞ നാളുകൊണ്ട് വിപ്ളവകരമായ മാറ്റങ്ങൾക്ക് വഴികുറിച്ച ക്ളിൻസ്മാൻെറ വാക്കുകൾ.
‘എതിരാളികളിൽനിന്നും പ്രശംസ പിടിച്ചുപറ്റുന്ന പ്രകടനങ്ങളായിരുന്നു ടീമിൻേറത്. ഓരോ കളിയിലും ഞങ്ങൾ പഠിക്കുകയാണ്. അടുത്ത ഒളിമ്പിക്സ് ടീം കെട്ടിപ്പടുക്കുന്നത് പാതിവിജയം കണ്ടുകഴിഞ്ഞു. ബെൽജിയത്തിനെതിരെ ഗോൾ നേടിയ ജൂലിയൻ ഗ്രീൻ ഉൾപ്പെടെയുള്ള യുവനിര പ്രതീക്ഷ നൽകുന്നതാണ്’ -ക്ളിൻസ്മാൻ പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.