മകളെ പീഡിപ്പിച്ച പിതാവിന് അഞ്ചുവര്‍ഷം കഠിനതടവ്

കൊല്ലം: ബുദ്ധിമാന്ദ്യമുള്ള 12 വയസ്സുകാരി മകളെ പീഡിപ്പിച്ച പിതാവിന് അഞ്ചുവ൪ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. കുണ്ടറ സ്വദേശി മോഹനന് (43)  ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയും കുട്ടികൾക്കെതിരെയുള്ള ലൈംഗിക നിരോധന നിയമപ്രകാരമുള്ള പ്രത്യേക കോടതി  ജഡ്ജിയുമായ അശോക് മേനോനാണ് ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കാത്തപക്ഷം ഒരു വ൪ഷംകൂടി അധികമായി ശിക്ഷ അനുഭവിക്കണം. 2012ൽ നിലവിൽവന്ന കുട്ടികൾക്കെതിരായ ലൈംഗികപീഡന നിരോധന നിയമപ്രകാരമുള്ള ജില്ലയിലെ ആദ്യ വിധിയാണിത്. ഇതനുസരിച്ച് ഇരക്ക് പുനരധിവാസത്തിനായി 75,000 രൂപ സ൪ക്കാ൪ നൽകണമെന്നും വിധിയിൽ നി൪ദേശിച്ചു.
2012 ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം. ക്രിമിനൽ നടപടിനിയമം 357ാം വകുപ്പ് പ്രകാരമാണ് ഇരയാക്കപ്പെട്ട പെൺകുട്ടിക്ക് സ൪ക്കാ൪ നഷ്ടപരിഹാരം നൽകണമെന്ന് വിധിയിൽ നി൪ദേശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.