വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് ലൈസന്‍സ്; പിന്നില്‍ വന്‍തിരിമറി പലരും ബിനാമി പേരിലാണ് ലൈസന്‍സ് നേടിയത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക്കൽ കോൺട്രാക്ട് ലൈസൻസ് നൽകുന്നതിൽ വ്യാപക തിരിമറി.
അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് സാങ്കേതിക പരിജ്ഞാനം നേടിയ നൂറുകണക്കിനാളുകളെ ഒഴിവാക്കി കെ.എസ്.ഇ.ബി യിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥ൪ക്ക് യഥേഷ്ടം ലൈസൻസ് നൽകുന്നു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉന്നതരുടെ ഒത്താശയോടെയാണ് തിരിമറി.
ചട്ടപ്രകാരം പൊതു, സ്വകാര്യ മേഖലകളിലെ ഇലക്ട്രിക്കൽ ജോലികളുടെ കരാ൪ എടുക്കാൻ വയ൪മാൻ ലൈസൻസ് വേണം. എഴുത്തുപരീക്ഷക്ക് ശേഷം ഐ.ടി.ഐ പാസായവ൪ക്ക് വയ൪മാൻ ലൈസൻസും പോളിടെക്നിക് ഡിപ്ളോമ പാസാകുന്നവ൪ക്ക് ബി-ക്ളാസ് സൂപ്പ൪ വൈസ൪ ലൈസൻസുമാണ് നൽകുന്നത്.
വിവിധ സ്ഥാപനങ്ങളിൽനിന്ന് ആയിരക്കണക്കിന് വിദ്യാ൪ഥികളാണ് പ്രതിവ൪ഷം പുറത്തിറങ്ങുന്നത്. ഇവരുടെ അപേക്ഷകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുമ്പോൾ കെ.എസ്.ഇ.ബി യിൽനിന്ന് വിരമിക്കുന്ന അസിസ്റ്റൻറ് എൻജിനീയ൪, എക്സിക്യൂട്ടീവ് എൻജിനീയ൪മാ൪ക്ക് യഥേഷ്ടം ലൈസൻസ് അനുവദിക്കുന്നു. 500 ഓളം പേ൪ ഇത്തരത്തിൽ ലൈസൻസ് നേടിയതായാണ് വിവരം. പലരും ബിനാമി പേരിലാണ് ലൈസൻസ് നേടിയത്. ഇവ൪ക്ക് പരീക്ഷാചോദ്യപേപ്പ൪ ചോ൪ത്തി നൽകുന്നതായും വിവരമുണ്ട്. മൂന്ന് മാസം മുമ്പ,് കോഴിക്കോട് രാമനാട്ടുകരയിൽ ചോദ്യപേപ്പ൪ ചോ൪ത്തി നൽകാൻ ശ്രമിച്ച ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥനെ പൊലീസ്  പിടികൂടിയിരുന്നു. ലൈസൻസിന് അപേക്ഷിച്ചവരുടെ യോഗം രഹസ്യമായി വിളിച്ച്  ഇയാൾ പണം ആവശ്യപ്പെടുകയായിരുന്നു. ലൈസൻസ് നേടുന്ന മുൻ ബോ൪ഡ് ജീവനക്കാ൪ സ്വാധീനം ഉപയോഗിച്ച് സ൪ക്കാ൪ കരാറുകൾ നേടിയെടുക്കുന്നതായും ആരോപണമുണ്ട്. ഇവരുടെ കീഴിൽ പണിയെടുക്കുന്നവരിൽ ഏറിയപങ്കും അംഗീകൃത സ൪ട്ടിഫിക്കറ്റോ അടിസ്ഥാന യോഗ്യതയോ ഇല്ലാത്തവരെന്നാണ് വിവരം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.