അടിമാലി: 15 വ൪ഷമായി രോഗികളെ ചികിത്സിച്ചുവന്ന വ്യാജ ഡോക്ടറെ ഓപറേഷൻ കുബേരയുടെ ഭാഗമായി രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ രാജാക്കാട് ഖജനാപ്പാറയിൽ നടത്തിയ റെയ്ഡിലാണ് തമിഴ്നാട് ബോഡിനായ്ക്കന്നൂ൪ കാളിയമ്മൻ സ്ട്രീറ്റിൽ മുരുകേശൻ (69) അറസ്റ്റിലായത്. സ്വകാര്യവ്യക്തിയുടെ വാടകമുറിയിലാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. ഇയാളിൽനിന്ന് ആറ് ബ്ളാങ്ക് ചെക്, സ്റ്റാമ്പ് പതിച്ച പ്രോമിസറി നോട്ട്, 18 ആധാരങ്ങൾ, മൂന്ന് മുദ്രപ്പത്രം എന്നിവ പിടിച്ചെടുത്തു.
സ്റ്റെതസ്കോപ്, പ്രഷ൪ ചെക്കിങ് മീറ്റ൪, ആൻറി ബയോട്ടിക് ഗുളികകൾ, ടോണിക്കുകൾ, ഡ്രിപ് യൂനിറ്റ്, പ്രഗ്നൻസി ടെസ്റ്റ് ഉപകരണങ്ങൾ, സിറിഞ്ച്, സൂചികൾ എന്നിവയുടെ ശേഖരവും കണ്ടത്തെി. കൂടാതെ, മുതി൪ന്ന ഡോക്ട൪മാരുടെ പ്രത്യേക കുറിപ്പിൽ നൽകേണ്ട വീര്യം കൂടിയ ഗുളികകളും മരുന്നും കണ്ടത്തെി. ദിവസവും രാവിലെ തമിഴ്നാട്ടിൽനിന്ന് ബസിലത്തെുന്ന ഇയാൾ ശസ്ത്രക്രിയ ഒഴികെ എല്ലാ ചികിത്സയും നടത്തിവന്നതായി പൊലീസ് പറഞ്ഞു. അടിമാലി സി.ഐ കെ. ജിനദേവൻ, എസ്.ഐ ഷാജി, എ.എസ്.ഐമാരായ എസ്. മോഹനൻ, ജോണി, സിവിൽ പൊലീസ് ഓഫിസ൪മാരായ മനോജ്, ഹരികൃഷ്ണൻ, വനിത സി.പി.ഒ ലേഖ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.